തിരുവനന്തപുരം : പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം റോഡുകൾ നശിച്ചിരുന്നു. എന്നാൽ റോഡുകൾ നിർമ്മിക്കുന്നതിനായി മലകളും പാറകളും നശിപ്പിക്കരുതെന്ന അറിയിപ്പുമായി പൊതുമരാമത്ത് വകുപ്പ് രംഗത്ത്. പ്രകൃതിയെ ഇത്തരത്തിൽ നശിപ്പിച്ചതുകൊണ്ടാണ് പ്രളയം നേരിടേണ്ടി വന്നതെന്നും റോഡ് നിർമാണത്തിനായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും പൊതുമരാമത്ത് വകുപ്പ്
മന്ത്രി ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
നൂതന ജര്‍മന്‍ സാങ്കേതിക വിദ്യയായ ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ ബൈ സോയില്‍ സ്റ്റെബിലൈസേഷന്‍ വിത്ത് സിമന്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഇനി നിർമിക്കുക. കേരളത്തില്‍ ആദ്യമായി ഈ രീതിയില്‍ ആനയടി പഴകുളം റോഡില്‍ അഞ്ച് കിലോമീറ്റർ ദൂരത്തിൽ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു.
Read also:കേരളത്തിനുള്ള വിദേശ സഹായം : കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ ഇടപെടാനാകില്ല : സുപ്രീംകോടതി
തകര്‍ന്ന റോഡുകള്‍ നേരെയാക്കാനായി ജര്‍മന്‍ യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തില്‍ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യുന്നതിലൂടെ പുതിയ മെറ്റലിന്റെ ഉപയോഗം വലിയഅളവില്‍ കുറയ്ക്കാനാവും. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡിന്റെ മുകളില്‍ ഒരു ലെയര്‍ ബിറ്റുമിനസ് കോണ്ക്രീറ്റ് നല്‍കുന്നതോടെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകും.
15 വർഷത്തോളം ഇത്തരത്തിലുള്ള റോഡുകളുടെ ബേസ് നിലനിൽക്കും. സാധാരണ റോഡുകൾ നിർമ്മിക്കുന്നതിനേക്കാൾ ചെലവ് കൂടുതലാണ് ഇത്തരം റോഡുകൾ നിർമ്മിക്കുമ്പോൾ. എന്നിരുന്നാലും പ്രകൃതിയുടെ നന്മയാണ് വലുതെന്ന് മന്ത്രി വ്യക്തമാക്കുന്നു.
Post Your Comments