യൂട്ടാ: വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ചെന്നെത്തുന്നത് മലകളും തടാകങ്ങളുമൊക്കെയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിലായിരിക്കും. തടാകത്തില്‍ നിന്ന് മീന്‍ പിടിച്ച് അവിടെ വച്ചു തന്ന പാകം ചെയ്തു കഴിക്കുന്നതും ഇവരുടെ ഇഷ്ട വിനോദമാണ്. എന്നാല്‍ ഇത്തരത്തില്‍ വംശനാശം വന്നു പോകുന്ന മത്സ്യങ്ങളെ സംരക്ഷിക്കാന്‍ യുഎസിന്റെ പദ്ധതിയാണ് കാണികളില്‍ ഏറെ കൗതുകം ഉണ്ടാക്കുന്നത്. വിമാനത്തില്‍ മീനുകളെ നിറച്ച് തടാകത്തിനു മുകളിലെത്തി മീന്‍ മഴ പെയ്യുക്കുകയാണവര്‍.
യുഎസില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന യൂട്ടോ തടാകത്തിലെ മീന്‍ മഴയാണ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മലയിടുക്കകളില്‍ തടാകത്തോടു കൂടിയ ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്തുന്നതിന് ഒരു കാരണം ഇവിടുത്തെ മീനുകളാണ്. തടാകത്തില്‍ നിന്ന് മീന്‍ പിടിച്ച് അവിടെ വച്ചു തന്നെ പാകം ചെയ്തു കഴിക്കലാണ് ഇവിടെ എത്തുന്നവരുടെ പതിവ്. ഇതേസമയം യൂട്ടായിലെ ടൂറിസത്തെ നില നിര്‍ത്തുന്ന പ്രധാന സംഗതി ഇതുതന്നെയാണെന്നു വേണം പറയാന്‍. എന്നാല്‍ മീന്‍പിടുത്തം വര്‍ദ്ധിച്ചതോടെ ഇവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതിവിധിയായിട്ടാണ് ഇവിടെ മീന്‍മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Fun fact: We stock many of Utah's high-mountain lakes from the air. The fish are tiny — anywhere from 1–3 inches long — which allows more than 95% of them to survive the fall. #Utah #TroutTuesday pic.twitter.com/kotDe91Zzw
— UtahDWR (@UtahDWR) August 21, 2018
ഇതോടെ മീന്‍ മഴപെയ്യുന്നതു കാണാനും നിരവധി ആളുകള്‍ ഇവിടെ എത്താന്‍ തുടങ്ങി. തടാകത്തിനു മുകളിലൂടെയായി പറന്നു പോകുന്ന വിമാനത്തിന്റെ അടിയിലെ വാതില്‍ തുറന്നാണ് മീനുകളെ തടാകത്തിലേയ്ക്കിടുന്നത്. ഒന്നു മുതല്‍ മൂന്ന് സെന്റീ മീറ്റര്‍ വരെ നീളം മീനുകള്‍ക്കുണ്ടാകും. എല്ലാ വര്‍ഷത്തിലേയും ഓഗസ്റ്റ് മാസത്തിലാണ് യൂട്ടോ തടാകത്തില്‍ മീന്‍മഴ പെയ്യിക്കുന്നത്.
ചെറിയ മത്സ്യങ്ങളായതിനാല്‍ ആകാശ വീഴ്ചയില്‍ മീനുകള്‍ക്ക് പരിക്കുകള്‍ ഒന്നും തന്നെ സംഭവിക്കില്ലെന്നും ഇവ പെട്ടെന്നു തന്നെ അതിജീവിക്കുമെന്നും അധികൃതര്‍ പറയുന്നു. ഇതിനു മുമ്പ് പാല്‍ പാത്രങ്ങളില്‍ മത്സ്യങ്ങളെ നിറച്ച കുതിരപ്പുറത്തായിരുന്നു ഇവിടെ എത്തിച്ചിരുന്നത്. അത് വളരെ ദുര്‍ഘടം പിടിച്ച ഒന്നായിരുന്നെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.
വീഡിയോ കടപ്പാട്: പിഗ്‌മൈന്‍ 7
ALSO READ:യുവാക്കളുടെ ചൂണ്ടയിൽ കുരുങ്ങിയത് ഡാമില്‍ നിന്ന് ചാടിയ 60 കിലോ തൂക്കമുള്ള മീന്‍
Post Your Comments