KeralaLatest News

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവർ അത് എഴുതി നൽകണം: ധനമന്ത്രി

ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് കഴിയുന്ന തുക നല്‍കുന്നത്

തിരുവനന്തപുരം: പ്രളയക്കെടുതിയെ നേരിടാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തേ ശമ്പളം നല്‍കാന്‍ മുന്നെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഇതിനു കഴിയാത്ത ഉദ്യോഗസ്ഥർ അത് എഴുതി നല്‍കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതേ സമയം ജീവനക്കാരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് കഴിയുന്ന തുക നല്‍കുന്നത് വാങ്ങുകയാണ് വേണ്ടത് എന്നാണ് പ്രതിപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പ്രതികരിച്ചത്.

ALSO READ: പ്രളയക്കെടുതി : ദുരിതാശ്വാസത്തിന് പ്രത്യേക മാനദണ്ഡം വേണമെന്നു ഹൈക്കോടതി

സർക്കാരിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി. ജീവനക്കാരിൽ പലരും പ്രളയദുരന്തത്തിൽപെട്ടവരാണെന്നും അവരിൽനിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.ഇക്കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാർ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽപെടുത്താമെന്നും തോമസ് ഐസക് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button