തിരുവനന്തപുരം: പദ്ധതി നിര്‍വ്വഹണത്തില്‍ മെല്ലെപോക്കെന്ന് വിമര്‍ശിച്ച് ചീഫ് സെക്രട്ടറി. ചില വകുപ്പുകളാണ് പദ്ധതികള്‍ നടപ്പാക്കാന്‍ താമസമെടുക്കുന്നതെന്ന്് സെക്രട്ടറിതല യോഗത്തില്‍ സെക്രട്ടറി പറഞ്ഞു. സെക്രട്ടേറിയറ്റിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റുമാരുടെ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വേണ്ടെന്നും ശുപാര്‍ശയുണ്ട്.
ഭവന നിര്‍മ്മാണ – പരിസ്ഥി വകുപ്പുകള്‍ക്ക് അനുവദിച്ചുള്ള തുക ഈ സാമ്പത്തിക വര്‍ഷം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ തുക ലൈഫ് മിഷനിലേക്കും, ക്ലീന്‍ കേരള കമ്പനിയിലേക്കും നല്‍കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. പട്ടിക ജാതി-പട്ടിക വര്‍ഗ വകുപ്പ്, വനിത ശിശുക്ഷേമ വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പില്‍ ചില അപാകതയുണ്ടെന്നും കഴിഞ്ഞ മാസം 25ന് ചേര്‍ന്ന യോഗം വിലയിരുത്തി. പരിസ്ഥിതി, തീരദേശ- ഉള്‍നാടന്‍ ജലഗതാഗതം, ഭവന നിര്‍മ്മാണം എന്നീ വകുപ്പുകളില്‍ പദ്ധതി നിര്‍വ്വഹണം പത്തു ശതമാനത്തില്‍ താഴെയാണ്. അതിനാല്‍ ഈ വകുപ്പുകളിലെ സെക്രട്ടറിമാര്‍ നേരിട്ട് തുക ചെലവഴിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി ടോം ജോസ് നിര്‍ദ്ദേശം നല്കി.
ഒഴിവുവരുന്ന കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റ് തസ്തികയിലേക്ക് സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാരെ നിയമിക്കാനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ശുപാര്‍ശ ചെയ്തു. ഇ-ഓഫീസ് സംവിധാനം പുരോഗമിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റുമാര്‍ ഇനി കോണ്‍ഫിഡ്യല്‍ അസിസ്റ്റന്റുമാരാകട്ടെയെന്നാണ് സെക്രട്ടറിതല യോഗ തീരുമാനം. വിഷയത്തില്‍ തുടര്‍നടപടികള്‍ക്ക് പൊതുഭരണ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റ് അസിസ്റ്റുമാരുടെ യോഗ്യതയും ശമ്പള വ്യവസ്ഥതയും കോണ്‍ഫ്യഡല്‍ അസിസ്റ്റുമാരില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഈ ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.
Post Your Comments