തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പൂർണമായും ട്രഷറി വഴി. എല്ലാ ജീവനക്കാര്‍ക്കും അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സ്പാര്‍ക്ക് സംവിധാനത്തില്‍ ലഭ്യമാക്കിയ വ്യക്തിവിവരങ്ങള്‍ ഇ-കെ.വൈ.സി ആയി സ്വീകരിച്ചാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ട്രഷറി അക്കൗണ്ടുകള്‍ക്ക് എ.ടി.എം സൗകര്യം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഇത് ലഭ്യമാകുമെന്നാണ് സൂചന.
ഇന്റർനെറ്റ് ബാങ്കിങിനായി tsbonline.kerala.gov.in വഴി സ്പാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താവുന്നതാണ്. അക്കൗണ്ടിന് തുടക്കത്തില്‍ രണ്ട് മാസത്തേക്ക് കെ.വൈ.സി നിര്‍ബന്ധമില്ല. രണ്ട് മാസത്തിന് ശേഷവും ചെക്ക് ബുക്കും ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും ഉപയോഗിക്കണമെങ്കില്‍ വ്യക്തമായ കെ.വൈ.സി ട്രഷറിയില്‍ സമര്‍പ്പിക്കണം.
Post Your Comments