തൃശൂര്‍: ബിജെപിയുടെ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും മോഹൻലാൽ പറഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ASLO READ: മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി? പ്രതികരണവുമായി ബിജെപി
എന്നാൽ ഈ വിഷയത്തിൽ യാതൊരു ഔദ്യോഗിക പ്രഖ്യാപനങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ ദേശീയ മാധ്യമങ്ങലുൾപ്പടെ വിഷയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവില്‍ മോഹന്‍ലാല്‍. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
Post Your Comments