തിരുവനന്തപുരത്ത്: ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ദേശീയ ചാനലായ ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമൊണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാല്‍ മത്സരിച്ച് വിജയിച്ചാല്‍ കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി സ്ഥാനം നല്‍കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ നാല് രാജ്യസഭാംഗങ്ങളും ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും കേരളത്തിനായി ബി.ജെ.പി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച കാര്യവും ടൈംസ് നൗ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷന്റെ രക്ഷാധികാരിയാണ് നിലവില്‍ മോഹന്‍ലാല്‍. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം മോഹന്‍ലാലിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും പ്രചോദനമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
Also Read : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഈ വാര്‍ത്തയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. കേരളത്തിന്റെ അഭിമാനമായ കലാകാരനാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ബിജെപിയിലേക്ക് വന്നാല്‍ തീര്‍ച്ഛയായും സ്വാഗതം ചെയ്യുമെന്നും മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീകൃഷ്ണ ജയന്തി ദിനമായ ഞായറാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച മോഹന്‍ലാല്‍ താന്‍ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അദ്ദേഹവുമായി ചര്‍ച്ച ചെയ്തതെന്നാണ് ട്വീറ്റ് ചെയ്തത്. പിന്നാലെ ഇന്ന്, മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോദിയും ട്വീറ്റ് ചെയ്തു. മനോഹരമായ കൂടിക്കാഴ്ചയായിരുന്നെന്ന് കുറിച്ച മോദി മോഹന്‍ലാലിന്റെ വ്യത്യസ്ത മേഖലകളിലുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും പറഞ്ഞു.
Post Your Comments