തിരുവനന്തപുരം: പ്രളയസമയത്ത് ജർമ്മൻ യാത്ര നടത്തിയതിൽ തെറ്റ് തിരിച്ചറിയുന്നതായി മന്ത്രി കെ.രാജു. ജർമനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ യാത്ര പാർട്ടിക്ക് കളങ്കമായെന്നു യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read also: വിദേശ യാത്രാ വിവാദം; കെ.രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം
യാത്ര തെറ്റായിപ്പോയെന്ന് ജർമൻ സന്ദർശനം കഴിഞ്ഞുമടങ്ങിയെത്തിയ ശേഷം മന്ത്രി പ്രതികരിച്ചിരുന്നു. അതേസമയം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫിസും മന്ത്രിയുടെ നടപടിയില്‍ അതൃപ്തി വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയുടെ നിഴലായി റവന്യു മന്ത്രി മാറിയെന്നും യോഗം കുറ്റപ്പെടുത്തുകയുണ്ടായി.
Post Your Comments