സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍ പോയി. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് കെ. രാജുവാണ്.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്. അടുത്ത സമ്ബര്‍ക്കം ഉണ്ടായിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റീനില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയില്‍ തന്നെയാണ് നിരീക്ഷണത്തിലിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയുടെ ഗണ്‍മാനും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷ ണത്തില്‍ കഴിയുകയാണ്. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്.
തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കൊച്ചുതുറ. അന്തേവാസികളെല്ലാം 50 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.അടിയന്തരചികിത്സ നല്‍കാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുല്ലുവിള കൊവിഡ് ക്ലസ്റ്റര്‍ മേഖലയാണ്. ഇവിടെ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്
Post Your Comments