തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുന്നതിനിടെ വനം മന്ത്രി കെ രാജു ജര്‍മനിയാത്ര നടത്തിയ സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. മന്ത്രി കെ രാജു ജര്‍മന്‍ യാത്ര നടത്തിയതിനെ ന്യായീകരിക്കരുതെന്ന് പാര്‍ട്ടിയുടെ നിര്‍ദേശം. മന്ത്രിയുടെ യാത്രയില്‍ തെറ്റില്ലെന്ന വാദം പാര്‍ട്ടി തള്ളി. യാത്രയ്ക്ക് മുമ്പെ മന്ത്രി രാജു ചുമതല പി തിലോത്തമന് കൈമാറിയത് മുഖ്യമന്തി അറിയാതെയാണെന്ന് വിവരം. സ്വന്തം ലെറ്റര്‍പാഡിലാണ് മന്ത്രി രാജു പി തിലോത്തമന് ചുമതല കൈമാറിയത്. രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ന്യായീകരണം ആവശ്യമില്ലെന്നും പാര്‍ട്ടി മന്ത്രി രാജുവിന് നിര്‍ദേശം നല്‍കി.
സമാനതകളില്ലാതെ കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല കൂടിയുള്ള വനം മന്ത്രിയുടെ വിദേശയാത്ര. ഇത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവെയ്ക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ രാജുവിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ.
Also Read : രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയിലിരിക്കെ വനം മന്ത്രിയുടെ വിദേശയാത്ര; നടപടിക്കൊരുങ്ങി പാർട്ടി
ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിക്കു പോയത്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു. കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്.സംഭവം വിവാദമായതോടെ മന്ത്രി തിരിച്ചു വരാന്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ജര്‍മനിയില്‍ തന്നെ കുടുങ്ങുകയായിരുന്നു.
Post Your Comments