KeralaLatest NewsNews

ബഫർസോൺ വിഷയത്തിൽ സി.പി.ഐക്കെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ

തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സി.പി.ഐയുടെ മുൻമന്ത്രി കെ രാജുവെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ബഫർ സോണിൽ കെ രാജു 2019ൽ ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും കെ.ബി ഗണേഷ് കുമാർ എം.എൽ.എ ചൂണ്ടിക്കാട്ടി.

 

 

അതേസമയം, ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിന്‍റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു.

 

ഞായറാഴ്ച വീണ്ടും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തി ചർച്ച നടത്തുമെന്നും പിന്നീട് കോടതിയിൽ ഹർജി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ശുഭ പ്രതീക്ഷയാണ് ഉള്ളത്. ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തിൽ വരുന്നുണ്ടെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button