കൽപ്പറ്റ: മുട്ടിൽ മരംമുറിയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. മരംമുറിയെ കുറിച്ച് മുൻ വനം മന്ത്രി കെ. രാജുവിന് അറിയാമെന്നാണ് പുതിയ വെളിപ്പെടുത്തൽ. കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
മരംകൊള്ള തടഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താനുള്‍പ്പടെയുള്ള മരവ്യാപാരികള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നതാണെന്നും എന്നാൽ, പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബെന്നി ആരോപിക്കുന്നു. ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു വനം മന്ത്രിമാര്‍ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു. മുൻ റവന്യു മന്ത്രിക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി. മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് കത്ത്. കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല. മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കണമെന്നും ഇ.ഡി അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.
Post Your Comments