ധാക്ക: സാഫ് കപ്പ് ഫുട്ബോൾ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് വൈകുന്നേരം നടന്ന ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിഷ്പ്രഭരാക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മത്സരം സ്വന്തം പേരിലാക്കിയത്. ആഷിക് കുരുണിയനും ലാലിയന്‍സുവാല ചാങ്തെയുമാണ് ഇന്ത്യക്കായി ഗോളുകൾ സ്കോർ ചെയ്തത്.
Also Read: യു എസ് ഓപ്പൺ: റാഫേൽ നദാൽ സെമിയിൽ
മത്സരത്തിന്റെ 35-ാം മിനിറ്റില്‍ മലയാളി താരം ആഷിക്കാണ് ഇന്ത്യക്കായി ആദ്യം ശ്രീലങ്കന്‍ ഗോള്‍വല കുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനിറ്റില്‍ തന്നെ ലാലിയന്‍സുവാല ചങ്തേ ഇന്ത്യന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി വിജയം ഉറപ്പിക്കുകയായിരുന്നു.
Post Your Comments