ഹൈദരാബാദ്: പോലീസ് സ്റ്റേഷനു മുന്നില്‍ യുവതിയുടെ ആത്മഹത്യ ശ്രമം. ഹൈദരാബാദില്‍ ബൊവനപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.30 ന് രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയാണ് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 45 ശതമാനം പൊള്ളലേറ്റ യുവതിയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
Also read : തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഏകദിന മത്സരത്തിന്റെ ആരവം വീണ്ടുമെത്തുന്നു
കുടുംബവഴക്കിനെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാണ് വിവരം. പരപുരുഷ ബന്ധം ആരോപിച്ച് ഭര്‍ത്താവ് ഇവരെ അവരുടെ വീട്ടില്‍ കൊണ്ടു വിട്ടിരുന്നു. ശേഷം ഇന്നലെ പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.
Post Your Comments