Latest NewsKerala

വനിതാ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് മറ്റൊരു കേസിലും പ്രതി

സ്‌കൂളിലെ പ്രധാനാധ്യാപികയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: എംഎല്‍എ ഹോസ്റ്റലില്‍ ഡിവൈഎഫ്‌ഐ വനിതാ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നോതാവ് മറ്റൊരു കേസിലും പ്രതി. ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായ ജീവന്‍ലാലാണ് അധ്യാപികയെ അധിക്ഷേപിച്ച കേസിലും പ്രതിയായിട്ടുള്ളത്. അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്‍ട്രന്‍സ് കോഴ്‌സുമായി ബന്ധപ്പെട്ട് സീറ്റ് നല്‍കാമെന്നു പറഞ്ഞ് തിരുവന്തപുരത്തേയ്ക്ക് കൂട്ടികൊണ്ടു പോയ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്കെതിരെ വന്നത്. ഡിവൈഎഫ്‌ഐ കാട്ടൂര്‍ മേഖലാ വൈസ് പ്രസിഡന്റായ പെണ്‍ക്കുട്ടി തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. വോയ്‌സ് ഓഫ് കാട്ടൂര്‍എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവര്‍ സംഭവം പുറത്തെത്തിച്ചത്. അതിനു തൊട്ടു പിന്നാലെയാണ് പ്രതിക്കെതിരെ നേരത്തേയുണ്ടായിരുന്ന കേസിന്റെയും വാര്‍ത്തകള്‍ പുറത്തു വന്നത്

ജീവന്‍ലാല്‍ എസ്എഫ്‌ഐയുടെ ചുമതലയിലുള്ളപ്പോഴാണ് ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ അധ്യാപികയെ ക്ലാസ്സില്‍ കയറി അധിക്ഷേപിച്ചത്. സ്‌കൂളില്‍ നാലു മണിക്കുശേഷം സ്‌പെഷ്യല്‍ ക്ലാസ്സ് എടുക്കുമ്പോള്‍ ഇയാള്‍ വന്ന് ക്ലാസ്സ് തടസ്സപ്പെടുത്തുകയും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് അധ്യാപിയെ അധിക്ഷേപിക്കുകയുമായിരുന്നു. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു

എന്നാല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ പെണ്‍ക്കുട്ടി നേരത്തേ പരാതിയുമായി മഹിളാ അസോസിയേഷനെ സമീപിയ്ക്കാന്‍ ശ്രിച്ചെങ്കിലും പാര്‍ട്ടിയിലുണ്ടാകുന്ന ചീത്തപേരിനെ ഭയന്ന് അംഗങ്ങള്‍ വിലക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ നിന്നും അനുകൂല നിലപാട് ലഭിക്കാത്തതിനാല്‍ നിയമപരമായി മുന്നോട്ട് പോകുകയും മഹിളയില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങള്‍ വഴി പരാതി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പെണ്‍ക്കുട്ടി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട പരാതി വായിക്കാം:-

DYFI JEEVAN

shortlink

Related Articles

Post Your Comments

Related Articles


Back to top button