Latest NewsKerala

ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിനെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചു

പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി പ്രതിയെ മോചിപ്പിച്ചതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂര്‍: ജാമ്യമില്ലാ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചതായി ആരോപണം. പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച്‌ കയറി പ്രതിയെ മോചിപ്പിച്ചതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ കേളകം പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

അറസ്റ്റ് ചെയ്ത ജോയല്‍ ജോബിനെയാണ് പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ എത്തി ബലമായി മോചിപ്പിച്ചത്.ഡി.വൈ.എഫ്.ഐ കൊട്ടിയൂര്‍ ഈസ്റ്റ് മേഖല സെക്രട്ടറിയാണ് ജോയല്‍. പാല്‍സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിച്ചതിനാണ് ജോയലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button