Latest NewsIndia

ആസൂത്രണം രണ്ടാനമ്മ: കാശ്മീരില്‍ ബാലികയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ശ്രീനഗര്‍•കത്വ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ജമ്മു കാശ്മീരില്‍ നിന്ന് ഹൃദയഭേദകമായ മറ്റൊരു വാര്‍ത്ത‍ കൂടി. ബാരമുള്ള ജില്ലയിലെ ഉറിയില്‍ 9 വയസുകാരി ബാലികയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും മകനും അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ്‌ 23 മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ച കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയില്‍ വനപ്രദേശത്ത് കണ്ടെത്തുകയായിരുന്നു.

രണ്ടാനമല്ല കുറ്റം സമ്മതിച്ചിട്ടുണ്ട്. മ​ക​ളു​ടെ കൂ​ടെ തന്‍റെ ഭ​ര്‍​ത്താ​വ് കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധം മൂലമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പറഞ്ഞു.

READ MORE: കത്വ കൂട്ടബലാത്സംഗ കേസ് : സാക്ഷിക്കെതിരെയുള്ള പൊലീസ് പീഡനത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, സം​ഭ​വ ദി​വ​സം രണ്ടാനമ്മയായ ഫഹ്മീദ (24) പെ​ണ്‍​കു​ട്ടി​യെ വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. 14 കാരനായ മകന്‍ കൂട്ടുകാരായ കാസിര്‍ അഹമ്മദി(19) നും മറ്റൊരു 14 കാരനുമൊപ്പം ഈ സമയം ഇവിടെയെത്തി. മറ്റൊരു പ്രതിയായ നാസര്‍ അഹമ്മദ് ഖാ(28)നും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അമ്മയുടെ മുന്നില്‍ വച്ച് മകനും കൂട്ടുകാരും പെണ്‍കുട്ടിയെ മൃഗീയ ലൈംഗിക പീഡനത്തിനിരയാക്കി.

അ​വ​ശ​യാ​യ പെ​ണ്‍​കു​ട്ടി​യെ പിന്നീട് ര​ണ്ടാ​ന​മ്മ ക​ഴു​ത്ത് ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ മകന്‍ പെണ്‍കുട്ടിയുടെ തലയില്‍ കോടാലിയ്ക്ക് അടിക്കുകയും ചെയ്തു. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ കു​ട്ടി​യു​ടെ ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം ആ​സി​ഡ് ഒ​ഴി​ച്ച്‌ വി​കൃ​ത​മാ​ക്കി​യ ശേ​ഷം കു​റ്റി​ക്കാ​ട്ടി​ല്‍‌ ഉപേക്ഷിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു.

കുറ്റകൃത്യത്തിന് ഉപയോഗിച്ച കോടാലി, കത്തി തുടങ്ങിയ ആയുധങ്ങളും വസ്തുക്കളും പോലീസ് പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button