Latest NewsBikes & Scooters

ഇന്ത്യയിൽ മികച്ച വില്‍പ്പന നേട്ടവുമായി സുസുക്കി മോട്ടോര്‍ സൈക്കിള്‍

സുസുക്കി ആക്‌സസ് 125, പുതുതായി എത്തിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവയാണ് ഈ വില്‍പ്പന വളര്‍ച്ചയിലേക്ക് മികച്ച സംഭാവന നല്‍കിയത്

ന്യൂഡല്‍ഹി: ഇന്ത്യയിൽ മികച്ച വില്‍പ്പന നേട്ടവുമായി സുസുക്കി മോട്ടോര്‍ സൈക്കിള്‍. ഓഗസ്റ്റ് മാസത്തില്‍ 31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ മാത്രം 62,446 മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചത്. 2017 ഓഗസ്റ്റില്‍ ഇത് 47,745 യൂണിറ്റുകളായിരുന്നെന്നു പ്രസ്താവനയിലൂടെ സുസുക്കി മോട്ടോര്‍ സൈക്കിള്‍ അറിയിച്ചു. 41 ശതമാനത്തിന്റെ ആഭ്യന്തര വില്‍പ്പന വളർച്ചയാണ് ഈ വര്‍ഷം ഏപ്രില്‍- ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കമ്പനി നേടിയത്.

Also readലോകത്തിലെ ആദ്യ 8K QLED ടിവിയുമായി സാംസങ്

2,67,888 യൂണിറ്റുകളായിരുന്നു വില്‍പ്പന. സമാന കാലയളവില്‍ മുന്‍വര്‍ഷങ്ങളിലെ വിൽപ്പന 1.90 ലക്ഷം യൂണിറ്റുകളായിരുന്നു. സുസുക്കി ആക്‌സസ് 125, പുതുതായി എത്തിയ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 എന്നിവയാണ് ഈ വില്‍പ്പന വളര്‍ച്ചയിലേക്ക് മികച്ച സംഭാവന നല്‍കിയതെന്നു സുസുക്കി മോട്ടോര്‍സെക്കിള്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു. കഴിഞ്ഞ മാസത്തെ വില്പനയിൽ 55,000 ത്തില്‍ അധികം യൂണിറ്റുകളാണ് ഈ വാഹങ്ങളുടെ വിൽപ്പന.

shortlink

Related Articles

Post Your Comments

Related Articles


Back to top button