ലോകത്തിലെ ആദ്യ 8K QLED ടിവിയുമായി സാംസങ്. Q900R QLED 8K എന്ന പേരിൽ 65 ഇഞ്ച്, 75 ഇഞ്ച്, 82 ഇഞ്ച്, 85 ഇഞ്ച് എന്നീ വലുപ്പത്തിലായിരിക്കും കമ്പനി ടിവി അവതരിപ്പിക്കുക.7680×4320 പിക്‌സലാണ് ടിവിയുടെ റസല്യൂഷൻ. ഇമേജുകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന സാംസങിന്റെ സ്വന്തം Q HDR 8K ടെക്‌നോളജി ഈ ടിവിയിലും പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. മികച്ച ബാക്ക്‌ലൈറ്റ് നിയന്ത്രണങ്ങള്‍ക്ക് ഡയറക്ട് ഫുള്‍ അറോ എലൈറ്റ്’ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 4,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഈ ടിവി നല്‍കുന്നു. ഹൈ ഡൈനാമിക് റേഞ്ച് ആണിത്. ഡീപ്പര്‍ ബോക്‌സും കൂടുതല്‍ വിവിഡുമായിരിക്കുമെന്നും സാധാരണ എച്ച്ഡി ടിവിയേക്കാള്‍ 16 മടങ്ങ് പിക്‌സലാണ് ഈ ടിവിയുടെ പ്രത്യേകതയെന്നും സാംസങ്ങ് അവകാശപ്പെടുന്നു.
Also read : പൊതു വൈഫൈ ഉപയോഗിക്കുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കൂ
Post Your Comments