രാജ്യത്ത് വാഹനപ്പെരുപ്പവും അതുമായി ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. വായുമലിനീകരണം, ശബ്ദമലിനീകരണം, റോഡില്‍ സ്ഥലമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് രാജ്യത്തെ വാഹനപ്പെരുപ്പം നമുക്ക് ഉണ്ടാക്കുന്നത്. മോറല്‍ ഡിസിപ്ലിന്‍, ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ എന്നിവയൊക്കെ പോലെ നാം വെഹിക്കിള്‍ ഡിസിപ്ലിനും കൊണ്ടുവരേണ്ടിയിരിക്കുന്നു. രാജ്യത്തെ റോഡുകള്‍ക്ക് താങ്ങാന്‍ പറ്റാവുന്നതിലധികം വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തിലിറങ്ങുന്നുണ്ട്.
വാഹനാപകടങ്ങള്‍ ദിവസം തോറും കൂടുകയല്ലാതെ കുറയുന്നുമില്ല. ജനപ്പെരുപ്പം പോലെ അപകടകരമായ രീതിയിലാണ് വാഹനപ്പെരുപ്പവും ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഇതുവരെ കൃത്യമായ ഒരു പൊതുഗതാഗത നിയമം കൊണ്ടുവരാത്തതും വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധനയ്ക്കും അപകടങ്ങള്‍ക്കും കാരണമാണ്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ വ്യത്യസ്ത ഗതാഗത സംവിധാനങ്ങള്‍ ഒരു കാര്‍ഡിലൂടെ ലഭ്യമാക്കി പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇതിനായി ഒരു രാഷ്ട്രം- ഒരു കാര്‍ഡ് നയം നടപ്പാക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിക്കുകയുണ്ടായി.
Read Also: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഫീച്ചേഴ്‌സുമായി ട്വിറ്റര്‍
വാഹനങ്ങളേക്കാള്‍ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് ഈ നയം. ഒരാള്‍ക്ക് ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബര്‍ബന്‍ തീവണ്ടികള്‍ എന്നിവയില്‍ യാത്ര ചെയ്യുന്ന സംവിധാനമാണ് ലണ്ടനിലുള്ളത്. ഇതേ മാതൃകയിലാണ് നയം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അതേസമയം സ്ഥായിയായ ഗതാഗത സംവിധാനം ഒരുക്കുക, ഗതാഗതാധിഷ്ഠിത ആസുത്രണം, ഡിജിറ്റൈസേഷന്‍ എന്നിവ നടപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനനഗരങ്ങളില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം കുറയുന്നതും കാലാവസ്ഥാ വ്യതിയാനവും എണ്ണയിറക്കുമതിയിലെ വര്‍ധനവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കേണ്ടതിന്റെ പ്രസക്തിയും നയം വിലയിരുത്തുന്നുണ്ട്.
അതേസമയം വൈദ്യുതി, എഥനോള്‍, മെഥനോള്‍, സിഎന്‍ജി, എല്‍എന്‍ജി ഹൈഡ്രജന്‍ തുടങ്ങിയവ ഉപയോഗിച്ച് ഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടുന്നതിനെ കുറിച്ചും അമിതാഭ് കാന്ത് വ്യക്തമാക്കുകയുണ്ടായി. ശക്തമായ ഗതാഗത ശൃംഖലയാണ് ഏത് സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ല്. റോഡ് ഗതാഗതം തന്നെ രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തില്‍ നാല് ശതമാനം സംഭാവന ചെയ്യുന്നുണ്ട്. ഈ അവസ്ഥയില്‍ പൊതുഗതാഗത നയം കൂടുതല്‍ ശക്തിപ്പെടുത്തേ മതിയാകു.
Read Also: ഏവരും കാത്തിരുന്ന ഹനാന്റെ ചികിത്സാ വിവരങ്ങൾ ഇങ്ങനെ
അന്തരീക്ഷ മലിനീകരണം രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. വായുമലിനീകരണത്താല്‍ രാജ്യത്തെ പ്രധാന നഗരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു നഗരങ്ങളില്‍ രൂക്ഷമായ മലിനീകരണമാണുണ്ടാകുന്നത്. മലിനീകരണനിയന്ത്രണത്തിന് കൃത്യമായ നയങ്ങളില്ലാത്തതാണ് ഈ നഗരങ്ങള്‍ക്ക് വിനയാകുന്നത്. ഒരു രാഷ്ട്രം- ഒരു കാര്‍ഡ് ഫലപ്രദമായ രീതിയില്‍ നടപ്പിലായാല്‍ ഇതിന് വലിയതോതില്‍ പരിഹാരം കാണാന്‍ സാധിക്കും.
ഇതോടെ എല്ലാവരും പൊതുഗതാഗത നയത്തെ ആശ്രയിക്കും. അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയില്‍ കൊണ്ടുവന്ന ‘ഓഡ്- ഈവന്‍’ പദ്ധതി അന്തരീക്ഷമലിനീകരണം തടയുന്നതിന് ഉചിതമായ ഒരു നടപടിയായിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാഷ്ട്രം- ഒരു കാര്‍ഡ്’ എന്ന പൊതുഗതാഗത നയത്തിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ കൃത്യമായും ശക്തമായും നടപ്പിലാക്കിയാല്‍ ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃക നാളെ ഇന്ത്യന്‍ മാതൃക എന്ന രീതിയില്‍ മറ്റു രാജ്യങ്ങളും മാതൃകയാക്കുക തന്നെ ചെയ്യും.
Read Also; നവജാതശിശുക്കളെ വിൽക്കുന്ന സംഘം പിടിയിൽ; നാല് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
Post Your Comments