പുതിയ ഫീച്ചേഴ്സുമായി ട്വിറ്റര്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഫീച്ചേഴ്സുകൾ ഒരുക്കാനാണ് ട്വിറ്ററിന്റെ ശ്രമം. ട്വിറ്ററിന്റെ ചീഫായ ജാക്ക് ഡോര്‍സിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രധാനമായി രണ്ട് തരത്തിലുള്ള ഫീച്ചേഴ്സ് പുറത്തിറക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രസെന്സ്, ത്രെഡിങ് എന്നിവയാണ് അവ. നമ്മള് ഫോളോ ചെയ്യുന്നവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസിന്റെ സൂചികയെന്നപോലെ പ്രസന്‍സ് ഉപകാരപെടും.
ALSO READ: രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുമെന്ന് ടെലികോം അതോറിറ്റിയുടെ ഭീഷണി
അതൊടൊപ്പം തന്നെ ത്രെഡിങ്ങിലൂടെ ട്വിറ്റുകളിലുള്ള സംഭാഷണങ്ങളും അതിന്റെ മറുപടികളെല്ലാം എളുപ്പത്തില്‍ വായിക്കാന്‍ സാധിക്കും. ഇപ്പോള്‍ ബീറ്റാമോഡിലാണ് ഫീച്ചേഴ്സുള്ളത്. പുതിയ ഫീച്ചേഴ്സിനെ കുറിച്ച് കമ്പനി ഉപഭോക്താക്കളോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഇതിനോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments