ശ്രീനഗർ: പൊതുഗതാഗതത്തിൽ മാറ്റത്തിന്റെ ചുവടുമായി ശ്രീനഗർ. ടാറ്റയുടെ ഇലക്ട്രിക് ബസുകൾ ശ്രീനഗറിൽ നിരത്തിലിറങ്ങി. ജമ്മു കശ്മീരിന് ടാറ്റാ മോട്ടോഴ്‌സ് നൽകുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ബാച്ചിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് നിർവ്വഹിച്ചത്.
യൂണിവേഴ്സൽ ആക്സസ്, ഓൺ-ബോർഡ് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം, സിസിടിവി, എമർജൻസി സ്റ്റോപ്പ് എന്നീ സൗകര്യങ്ങളുള്ള ബസാണ് പുറത്തിറങ്ങിയത്. 75 ബസുകളുടെ ഫ്‌ളാഗ് ഓഫാണ് ഇന്ന് നടന്നത്. പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാൻ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വ്യാപനം തടയുകയെന്ന (കാർബൺ ന്യൂട്രൽ) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടനുസരിച്ചാണ് ഇ-ബസുകൾ നിരത്തിലിറങ്ങുന്നതെന്ന് ഗവർണർ അറിയിച്ചു.
ഇ-ബസുകൾ കശ്മീരിലെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments