ആലപ്പുഴ: പ്രളയക്കെടുതിയെ തുടന്നുണ്ടായ വെള്ളക്കെട്ട് കുട്ടനാട്ടില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
പാടശേഖരങ്ങളിലുൾപ്പടെ വെള്ളക്കെട്ട് രൂക്ഷമായതോടെ കർഷകരും വെട്ടിലായി. കൃഷിഭൂമി ഇനിയൊരു വിളവിറക്കാൻ പറ്റാത്ത വിധത്തിലാണ്. അതേസമയം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ധനമന്ത്രി ഡോ. തോമസ് ഐസക്കും വിഷയത്തില്‍ പരസ്യമായി ഏറ്റുമുട്ടിയിരിക്കുകയാണ്. സംസ്ഥാന ലോട്ടറി വകുപ്പ് പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരംഭിച്ച നവകേരള ലോട്ടറിയുടെ ഉദ്ഘാടന ചടങ്ങിലാണു വിഷയത്തില്‍ ജി. സുധാകരന് അതൃപ്തി ഉന്നയിച്ചതും തോമസ് ഐസക് മറുപടി പറഞ്ഞതും.
ALSO READ: പ്രളയക്കെടുതി : നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിനായി മൊബൈൽ ആപ്പ്
പ്രളയം അവസാനിച്ചിട്ടും പാടശേഖരങ്ങളില്‍ പന്പിംഗ് തുടങ്ങിയിട്ടില്ലെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. അസാധ്യമായതു സാധ്യമാക്കിയ കുട്ടനാട്ടുകാര്‍ക്കു വെള്ളം വറ്റിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടിവരുന്നുവെന്നതു അംഗീകരിക്കാനാവില്ല. ഇതിനു പണം നല്കുന്നവര് ശ്രദ്ധിക്കണമെന്നു സുധാകരന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറയുകയായിരുന്നു. ഇതിന് മന്ത്രി തോമസ് ഐസക് മറുപടിയും നൽകി.
കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ മോട്ടോറുകള്‍ തകരാറിലാണെന്നും ഇവ നന്നാക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതിനായി 20,000 രൂപ വീതം നല്‍കിയെന്നും പറഞ്ഞ മന്ത്രി ദിവസങ്ങള്‍കൊണ്ട് വെള്ളം വറ്റിക്കുകയെന്നത് അസാധ്യമാണെന്നു തുറന്നു പറഞ്ഞു.
Post Your Comments