ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. സ്വര്‍ണം കൊണ്ടുള്ള ചോറ്റുപാത്രം, ചായക്കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. അഞ്ച് ഭാഗങ്ങളുള്ള ചോറ്റ് പാത്രത്തിന് ഏകദേശം 50 കോടിയോളം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ട് കിലോയോളം തൂക്കം വരും. അമൂല്യങ്ങളായ രത്‌നങ്ങളും വജ്രവും മാണിക്യവുമെല്ലാം പതിച്ചതാണ് ഈ പാത്രം.
പുരാനി ഹവേലി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കടത്തിയത്. തിങ്കളാഴ്ച രാവിലെ മ്യൂസിയം ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവിരം അറിയുന്നത്. ഏഴാം നൈസാമായ മിര്‍ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം. പ്രദര്‍ശനത്തിന് വേണ്ടി ചില്ലുകൂട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്..
20 അടി ഉയരമുള്ള ഭിത്തിയിലൂടെ ഇറങ്ങിയ മോഷ്ടാക്കള്‍ കപ്-ബോര്‍ഡ് തകര്‍ത്താണ് മോഷണം നടത്തിയത്. തടി കൊണ്ടുള്ള വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ കടന്നത്. ദൃശ്യങ്ങള്‍ തടസപ്പെടുത്തുന്നതിന് വേണ്ടി സിസിടിവി ക്യാമറ തിരിച്ച് വയ്ക്കുകയും ചെയ്തു. അന്വേഷണത്തിനായി 10 അംഗ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments