രാജസ്ഥാന്‍ : ഭണ്ഡാര പെട്ടില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച കള്ളന്‍ കുറ്റബോധം വന്നപ്പോള്‍ പകുതി പണം തിരികെ ഇട്ടു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നത്. രണ്ട് ലക്ഷം രൂപയാണ് ദര്‍ഗയിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്ന് മോഷണം പോയത്. ഇതില്‍ ഒരു ലക്ഷം രൂപ മോഷണം നടന്ന് ഒരു മാസത്തിനു ശേഷം മോഷ്ടാവ് തിരികെ നല്‍കുകയായിരുന്നു.
ജില്ലയിലെ ഹസ്രത്ത് സമന്‍ ദിവാന്‍ ദര്‍ഗയിലാണ് മോഷണം നടന്നത്. ഭണ്ഡാരപ്പെട്ടി കുത്തി തുറന്നായിരുന്നു കവര്‍ച്ച നടത്തിയത്. ഡിസംബര്‍ 17 ന് രാത്രിയായിരുന്നു മോഷണം. ഭണ്ഡാരപ്പെട്ടിയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയി. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ദര്‍ഗയിലെ സിസിടിവി ക്യാമറയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിലാണ് ഒരു ലക്ഷം രൂപ വീണ്ടും ദര്‍ഗയില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ ദര്‍ഗയിലെത്തിയ വിശ്വാസികളാണ് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകെട്ടുകള്‍ ദര്‍ഗയില്‍ ആദ്യം കണ്ടത്. 93,514 രൂപയാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദര്‍ഗയില്‍ നിന്നും മോഷണം പോയ അതേ നോട്ടുകളാണ് ഇതെന്ന് മനസ്സിലായി. ദര്‍ഗ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ച് പണം കൈമാറി. ദൈവ കോപം ഭയന്നാണ് മോഷ്ടാക്കള്‍ പകുതി പണം തിരികെ നല്‍കി പ്രായശ്ചിത്തം ചെയ്തതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
Post Your Comments