UAELatest News

തിരുവനന്തപുരത്തേക്കടക്കം കുറഞ്ഞ നിരക്കില്‍ പറക്കാം: വന്‍ ഇളവുകളുമായി എമിറേറ്റ്സ്

ദുബായ്•ഏഷ്യ, അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 70 ല്‍ അധികം അന്തരാഷ്ട്ര നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുമായി ദുബായിയുടെ ഫ്ലാഗ്ഷിപ്‌ എയര്‍ലൈനായ എമിറേറ്റ്സ്.

2018 സെപ്റ്റംബര്‍ 12 നകം ബുക്ക് ചെയ്യുന്ന, 2018 സെപ്റ്റംബര്‍ 3 നും 2019 ജൂലൈ 31 നും ഇടയില്‍ യാത്ര ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

READ ALSO: ആകാശ സൗന്ദര്യം ആസ്വദിക്കാന്‍ സ്‌കൈലോഞ്ചുമായി എമിറേറ്റ്സ് എത്തുന്നു, സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ

ഇക്കോണമി ക്ലാസില്‍ ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് റിട്ടേണ്‍ ഉള്‍പ്പടെ 785 ദിര്‍ഹമാണ് പ്രാരംഭ നിരക്ക്. കൊച്ചിയിലേക്ക് 825 ദിര്‍ഹവും, മുംബൈയിലേക്ക് 835 ദിര്‍ഹവും, ബെയ്റൂട്ടിലേക്ക് 845 ദിര്‍ഹവും കറാച്ചിയിലേക്ക് 935 ദിര്‍ഹവും കുവൈത്തിലേക്ക് 775 ദിര്‍ഹവും മസ്ക്കറ്റിലേക്ക് 945 ദിര്‍ഹവുമാണ് പ്രാരംഭ റിട്ടേണ്‍ നിരക്ക്.

അതേസമയം, ബിസിനസ് ക്ലാസില്‍ തിരുവനന്തപുരത്തേക്ക് 2,895 ദിര്‍ഹവും, കൊച്ചിയിലേക്ക് 2,895 ദിര്‍ഹവും മുംബൈയിലേക്ക് 2795 ദിര്‍ഹവും ബെയ്റൂട്ടിലേക്ക് 5245 ദിര്‍ഹവും കറാച്ചിയിലേക്ക് 3,195 ദിര്‍ഹവും കുവൈത്തിലേക്ക് 2,995 ദിര്‍ഹവും മസ്ക്കറ്റിലേക്ക് 4,235 ദിര്‍ഹവുമാണ് പ്രാരംഭ നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ അറിയാനും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും എമിറേറ്റ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കില്‍ ട്രാവല്‍ എജന്റ്റ് അല്ലെങ്കില്‍ എമിറേറ്റ്സിന്റെ പ്രാദേശിക സെയ്ല്‍സ് ഓഫീസ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button