കൊല്‍ക്കത്ത: ഒഴിഞ്ഞ പുരയിടത്തില്‍ ശുചീകരണം നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്തിയിലെ രാജാ റാംമോഹന് റോയ് സരണിയില്‍ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗര്‍ഭച്ഛിദ്രം നടത്തുന്ന റാക്കറ്റിന് ഇതുമായി ബന്ധമുണ്ടെന്നാണ് സൂചന.
Read also: പെരിയാറിലൂടെ ഒഴുകി എത്തിയ സ്ത്രീയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു
കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത് പൂര്‍ണമായും അഴുകിയ നിലയിലാണെന്നും ചിലത് അധികം പഴക്കമില്ലാത്തതാണെന്നും അധികൃതർ അറിയിച്ചു. ആളൊഴിഞ്ഞ പ്രദേശമായതിനാലാണ് മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതെന്ന് കരുതുന്നത്. മേയര്‍ സോവന്‍ ചാറ്റര്‍ജി, പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments