Latest NewsIndia

കര്‍ണാടക തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകളില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബിജെപിയും കോണ്‍ഗ്രസും

ബംഗളൂരു: കര്‍ണാടകത്തില്‍ 102 തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം മുന്നേറി ബിജെപിയും കോണ്‍ഗ്രസും. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിനും വടക്കന്‍ കര്‍ണാടകത്തില്‍ ബിജെപിക്കും അനുകൂലം ആണ്.

മൈസൂരു, ഷിമോഗ, തുംഗുരു ജില്ലകളിലെ തദ്ദേശസ്വയം ഭരണ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2,539 വാര്‍ഡുകളിലേക്കും 29 സിറ്റി മുനിസിപ്പാലിറ്റിയിലേക്കും 53 ടൌണ്‍ മുനിസിപ്പാലിറ്റിയിലേക്കും 23 ടൌണ്‍ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 9 നഗരസഭകളില്‍ കോണ്‍ഗ്രസും 7 നഗരസഭകളില്‍ ബിജെപിയും അഞ്ചിടത്ത് ജെഡിഎസും മുന്നിട്ട് നില്‍ക്കുന്നു.

Also Read : ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം തന്നെ: നയം വ്യക്തമാക്കി നിതീഷ് കുമാർ

കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. മൈസൂരു നഗരസഭയില്‍ ഒപ്പതിനൊപ്പം ആണ് കോണ്‍ഗ്രസു ജഡിഎസും. ഒറ്റക്ക് മത്സരിച്ച ഇരു പാര്‍ട്ടികളും ഭൂരിപക്ഷം കിട്ടാത്ത ഇടങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. തുമകുരു ,ശിവമോഗ നഗരസഭകളില്‍ ബിജെപി ആണ് മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button