വീടുകളില്‍ പട്ടികളെ നമ്മളെല്ലാരും വളര്‍ത്താറുണ്ട് അല്ലേ , നമ്മളില്‍ ചിലര്‍ ഈ ജീവിയെ വളര്‍ത്തുന്നത് കള്ളനെ പേടിച്ചൊക്കെയായിരിക്കും. എന്നാല്‍ ഒരുകൂട്ടം ആളുകള്‍ക്ക് പട്ടികള്‍ തന്റെ സ്വന്തം മക്കളെപ്പോലെയാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയായിരിക്കും ആ പട്ടികള്‍ വീട്ടില്‍ വളരുന്നത്. പ്രളയമുണ്ടായപ്പോള്‍ നമ്മള് ഇതിനോടനുബന്ധമായി ഒട്ടനേകം വാര്‍ത്തകള്‍ കണ്ടതാണല്ലോ ! വളര്‍ത്തുനായ്ക്കളെ രക്ഷിക്കാതെ താനും വരില്ലായെന്ന് പറഞ്ഞ വീട്ടമ്മ…… അങ്ങനെ ഇഷ്ടംപോലെ മൃഗസ്നേഹികളെ നമ്മള് അറിഞ്ഞു.
പക്ഷേ നമ്മള്‍ക്കൊക്കെ ഇപ്പോഴുമുളെളാരു സംശയം പട്ടികളെ പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആക്കാന്‍ പറ്റുമോയെന്നാണ്. സാധാരണയായി നമ്മള് വീട്ടില്‍ ഉണ്ടാക്കാറുളള ഭക്ഷണമൊക്കെയാണ് നമ്മുടെ പട്ടിക്ക് കൊടുക്കാറുളളത്. എന്നാലും അല്‍പ്പം മീനോ ഇറച്ചിയോ ചേര്‍ത്ത ഫുഡിനോടായിരിക്കും പട്ടിക്കുട്ടികള്‍ക്ക് പ്രിയം അല്ലേ. എങ്കില്‍ ലണ്ടനിലുള്ള ഒരു യുവതി ഇതിന് എതിരായുളള വാദവുമായി ഒരു ടി.വി. ഷോയിലൂടെ രംഗത്തെത്തി. അവര്‍ സ്ഥാപിക്കുന്നത് തന്റെ പട്ടി പൂര്‍ണ്ണമായും വെജിറ്റേറിയനാണ് അവന് (പട്ടി ) ഒരിക്കലും മാംസം ഭക്ഷിക്കില്ലെന്നുമാണ് അവരുടെ വാദം. അവര്‍ പറയുന്നു താന്‍ സസ്യഭുക്കായ നായയെയാണ് ഇഷ്ടപ്പെടുന്നതെന്നും അതിനാല്‍ അത്തരത്തിലുളള പട്ടിയെയാണ് വാങ്ങി വളര്‍ത്തുന്നതും എന്നാണ്.
ലൂസി കാരിങ്ങ്ടണ്‍ എന്ന് പേരുള്ള ഈ വനിത ഇത് സ്ഥാപിക്കുന്നതിനായി ഇങ്ങനെകൂടി ടി.വി. ഷോയില്‍ പറയുകയുണ്ടായി. അവര്‍ നായയ്ക്ക് നാളുകളായി വെജിറ്റേറിയന്‍ ആഹാരമാണ് നല്‍കുന്നതെന്നും തന്റെ കൈയ്യില്‍ കിട്ടിയതിനുശേഷം ഇതുവരെ പട്ടിക്ക് മാംസാഹാരം നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കൂടാതെ ആ വനിത ടി.വി. ഷോയിലൂടെ തന്റെ നായ വെജിറ്റേറിയന്‍ ആണെന്ന് തെളിയിക്കുന്നതുനായുളള വാദങ്ങള്‍ നിരത്തുകയുമുണ്ടായി.
എന്നാല്‍ അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ചാനല്‍ പ്രവര്‍ത്തകര്‍ ഒരു പാത്രത്തില്‍ ഇറച്ചിയും മറ്റൊരു പാത്രത്തില്‍ ഗ്രീന്‍പീസും ക്യാരറ്റും അടങ്ങിയ വെജിറ്റേറിയന്‍ ഫുഡും കൊണ്ടുവന്ന് വെച്ചു എന്നിട്ട് പട്ടിയെ ആഹാരത്തിന് സമീപത്തേയ്ക്ക് അയയ്ക്കാന്‍ വനിതയോട് ആവശ്യപ്പെട്ടു. ലൂസി പറഞ്ഞപ്രകാരം തന്റെ പപ്പിയെ ആഹാരത്തിന് സമീപത്തേയ്ക്ക് അയച്ചു. പട്ടി ഒടിച്ചെന്ന് രണ്ട് പാത്രങ്ങളും മാറി മാറി മണക്കാന്‍ തുടങ്ങി. ഗ്രീന്‍പീസും ക്യാരറ്റുമടങ്ങിയ വെജിറ്റേറിയന്‍ ഫുഡിനെ നായ മൈന്‍ഡ് ചെയ്തത് പോലുമില്ല. അതേസമയം അടുത്തിരുന്ന ഇറച്ചി വേവിച്ചത് അവന് കൊതിയോടെ തിന്നു.
ഇതോടെ ലൂസിയുടെ തന്റെ പട്ടി പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആണെന്നുളള വാദം പൊളിഞ്ഞു. ചാനല്‍ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം വാദം ഉന്നയിച്ച ലൂസിയോടായി. എന്നാല്‍ ഒന്നും മിണ്ടാന്‍ കഴിയാതെ മൗനമായി ഇരുക്കുകായിരുന്നു ലൂസി. ഷോയിലുണ്ടായിരുന്ന വെറ്റ് സ്കോട്ട് മില്ലറെന്ന ഒരാള്‍ പട്ടികള്‍ മിശ്രഭുക്കുകളാണ് അവയെ തികച്ചും വെജിറ്റേറിയനാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു. ഇതേസമയം ഷോ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകര്‍ ലൂസിക്കെതിരെ തിരിഞ്ഞ് അവളെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ലൂസി ചെയ്തത് തികച്ചും ക്രൂരമായ പ്രവര്‍ത്തിയാണ് , നായ്ക്കളുടെ ഇഷ്ടഭക്ഷണം നിഷേധിച്ചതിലൂടെ മൃഗങ്ങളോട് വലിയ ഒരു തെറ്റാണ് ലൂസി ചെയ്തത് എന്നൊക്കെ അവര്‍ ട്വിറ്ററില്‍ കുറിച്ചു.
അവസാനം ഷോയില്‍ നിന്നിറങ്ങിയപ്പോള്‍ ലൂസി ഒരു പ്രതിജ്ജയെടുത്താണ് മടങ്ങിയത്. നായ്ക്കളെ ഒരിക്കലും വെജിറ്റേറിയനാക്കാന്‍ കഴിയില്ലെന്ന സത്യം ഞാന്‍ മനസിലാക്കായെന്നും ഇനി പൂര്‍ണ്ണമായും സസ്യഭുക്കായ പട്ടിയെ വേണമെന്ന് താന്‍ നിര്‍ബന്ധം പിടിക്കില്ലെന്നും ലൂസി ഷോയില്‍ പറഞ്ഞു. തന്റെ പട്ടിയോട് ചെയ്ത തെറ്റിന് ആ വനിത മാപ്പും ചോദിച്ചു. ഇനി പട്ടിയ്ക്ക് അതിന് മതിയാവോളം അവന്റെ ഇഷ്ടഭക്ഷണം നല്‍കുമെന്നും ലൂസി ഷോയില്‍ ഉറപ്പും നല്കി.
വീഡിയോ കടപ്പാട്: Metro
Post Your Comments