കൊളംബോ: പേസര്‍ ലസിത് മലിംഗയെ തിരികെ വിളിച്ച് ശ്രീലങ്ക. മലിംഗയെ ഉള്‍പ്പെടുത്തി ശ്രീലങ്ക ഏഷ്യാ കപ്പിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഞ്ചലോ മാത്യൂസ് നയിക്കുന്ന ടീമില്‍ ധനുഷ്ക ഗുണതിലകയും ദുഷ്മന്ത ചമീരയും തിരിച്ചെത്തിയിട്ടുണ്ട്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലിംഗ ഏകദിന ടീമില്‍ തിരിച്ചുവരുന്നത്. എന്നാൽ നിരോഷന്‍ ഡിക്ക്വെല്ല, ലഹിരു കുമാര, പ്രഭാത് ജയസൂര്യ തുടങ്ങിയ താരങ്ങള്‍ക്ക് ടീമിലിടം കിട്ടാതെപോയി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏക ടി20 വിജയിച്ചതിന്റെ ആവേശത്തിലാണ് ലങ്ക ടൂര്‍ണമെന്റിനെത്തുക.
Read also:റയലിന് ജയം സമ്മാനിച്ച് ബെയിലും ബെന്‍സേമയും
എന്നാല്‍ ഏകദിന പരമ്പരയില്‍ 2-3ന് പ്രോട്ടീസിനോട് പരാജയപ്പെട്ടിരുന്നു. ഏഷ്യാകപ്പില്‍ ആറാം കിരീടമാണ് ശ്രീലങ്കയുടെ ലക്ഷ്യം. 2014ലാണ് ശ്രീലങ്ക അവസാനമായി ചാമ്പ്യന്മാരായത്.
Post Your Comments