ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ റാണി രാംപാൽ ഇന്ത്യൻ പതാകയേന്തും. ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റനാണ് റാണി രാംപാല്‍ പതാകയേന്തും. ഇരുപത് വർഷങ്ങൾക്ക് ശേഷം ഫൈനലില്‍ കടന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം വെള്ളി നേടിയിരുന്നു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് റാണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം കാഴ്ചവെച്ചത്.
Also Read: റയലിന് ജയം സമ്മാനിച്ച് ബെയിലും ബെന്‍സേമയും
ഉദ്ഘാടനച്ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് റാണി രാംപാൽ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുമെന്ന് പ്രഖ്യാപിച്ചത്.
Post Your Comments