ടോക്കിയോ: ഒളിമ്പിക്സിൽ ജർമ്മനിക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ. ഞായറാഴ്ച നടന്ന പൂൾ എ മത്സരത്തിൽ ജർമ്മനി 2-1ന് ബ്രിട്ടനെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനോട് 5-1 പരാജയപ്പെട്ടു.
‘ഞങ്ങളുടെ ആദ്യ മത്സരത്തിൽ നിരാശയാർന്ന പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. ഞങ്ങൾ ആക്രമണാത്മക മത്സരമാണ് പുറത്തെടുത്തത്. പ്രത്യേകിച്ച് ആദ്യ പകുതിയിൽ. ഞങ്ങൾ നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ആദ്യ പാദത്തിൽ തന്നെ ഒരു അവസരം മുതലാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഞങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അത് തീർച്ചയായും ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു’ റാണി പറഞ്ഞു.
ഡച്ചുകാർക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്കായി ഏക ഗോൾ നേടിയ താരമാണ് റാണിയാണ്. ജർമ്മനിയെ നേരിടാൻ ഇറങ്ങുന്ന ടീമംഗങ്ങൾ എതിരാളികളേക്കാൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്ന് റാണി കൂട്ടിച്ചേർത്തു. ‘ജർമ്മനി മികച്ച ടീമാണ്. ഞങ്ങളുടെ ഗെയിമിന് മുകളിലായിരിക്കണം അവർ. ഞങ്ങളുടെ ആദ്യ മത്സരത്തിൽ ഞങ്ങൾ വരുത്തിയ തെറ്റുകൾ ഞങ്ങൾ പരിശോധിച്ചു. അടുത്ത മത്സരത്തിൽ അത് പരിഹരിക്കാൻ ശ്രമിക്കും’ റാണി പറഞ്ഞു.
Read Also:- പുരുഷ വിഭാഗം ടെന്നീസിൽ ഇന്ത്യയുടെ സുമിത് നാഗൽ പുറത്ത്
നെതർലൻഡിനെതിരായ മത്സരത്തിൽ ഫൂട്ടേജ് പരിശോധിച്ച് ടീം വരുത്തിയ പിഴവുകൾ പരിഹരിക്കുമെന്നും ചീഫ് കോച്ച് സോജർഡ് മരിജ്നെ പറഞ്ഞു.
Post Your Comments