ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ പരിഹാസവുമായി മുൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും ബിജെപി ഉപാധ്യക്ഷനുമായ ഡോ. രമൺ സിംഗ്. അദ്ദേഹത്തെ, ‘കോൺഗ്രസിന്റെ കളിക്കാത്ത ക്യാപ്റ്റൻ’ എന്നാണ് രമൺ സിംഗ് വിശേഷിപ്പിച്ചത്.
‘കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയാണ് ടീമിനെ ക്യാപ്റ്റൻ. എന്നാൽ, മര്യാദയ്ക്ക് കളിക്കാത്ത ക്യാപ്റ്റനാണെന്ന് മാത്രം. റൺസും എടുക്കില്ല, വിക്കറ്റുകളും വീഴ്ത്തില്ല. എന്തിനധികം, ഫീൽഡിൽ പോലും ഇറങ്ങാത്ത ക്യാപ്റ്റനാണ് രാഹുൽ. ഒരു യഥാർത്ഥ ക്യാപ്റ്റനാവാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല’ രമൺ സിംഗ് പരിഹസിച്ചു.
ഈയിടെ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിനു നേരെയും അദ്ദേഹം വാക്ശരങ്ങൾ തൊടുത്തു. ‘2013-ൽ, ചിന്തൻ ശിബിരം നടന്നപ്പോൾ, 13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സർക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ, 2022ൽ അതു നടക്കുമ്പോൾ ഭരണം രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ്. മിക്കവാറും അടുത്ത ശിബിരം നടക്കുമ്പോൾ, ഒരു സംസ്ഥാനത്തും കോൺഗ്രസ് ഭരണത്തിലുണ്ടാവില്ല.’ രമൺ സിംഗ് ചൂണ്ടിക്കാട്ടി.
Post Your Comments