Latest NewsIndia

എല്ലാവർക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ട്, പക്ഷേ അത് രാജ്യത്തിന് എതിരാവരുത്, ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ രാജ്‌നാഥ്‌ സിങ്

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഞ്ചുപേരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്‌ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ചു എന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ജനാധിപത്യ വ്യവസ്ഥയ്‌ക്കെതിരെ ഉയരുന്ന ഭീഷണികളെ നേരിടുക എന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഞ്ചുപേരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍, കോടതി ഇക്കാര്യത്തില്‍ അന്തിമ നിലപാടെടുക്കും. ഇതിനു മുന്‍പും രാജ്യത്ത് സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്‌സലുകള്‍ നഗരങ്ങളിലേക്ക് വരുമായിരുന്നു. അറസ്റ്റിലായവര്‍ നക്‌സലല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്‌നാഥ് സിങ് പ്രസ്താവിച്ചു.സുധാ സിങ്, അരണ്‍ ഫെരെരിയ, വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം കണ്ടെത്തി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button