![Moeen ali](/wp-content/uploads/2018/09/moeen-ali.jpg)
സൗത്താംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 60 റൺസിന്റെ തോൽവി. 245 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്താനാകാതെ ഇന്ത്യ 184 റണ്‍സിനു ഓള്‍ഔട്ട് ആയതോടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബര 3-1 നു വിജയിച്ചു. തുടക്കം പിഴച്ച ഇന്ത്യയ്ക്ക് പ്രതീക്ഷയായി നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 101 റണ്‍സുമായി വിരാട് കോഹ്‍ലിയും(58) അജിങ്ക്യ രഹാനെയും(51) പൊരുതിയെങ്കിലും കോഹ്‍ലി പുറത്തായതോടെ ഇന്ത്യ തകർന്നടിയുകയായിരുന്നു.
Also Read: ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; റെക്കോർഡ് മെഡൽ നേട്ടവുമായി ഇന്ത്യ
മോയിൻ അലിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. കൊഹ്‍ലിയെയും രഹാനെയും പുറത്തക്കി അലിയാണ് മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത്. മത്സരത്തില്‍ നിന്ന് മോയിന്‍ അലി നാലും ജെയിംസ് ആന്‍ഡേഴ്സണ്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. സ്റ്റുവര്‍ട് ബ്രോഡിനും സാം കറനും ഓരോ വിക്കറ്റുകൾ വീതവും നേടി.
Post Your Comments