ജക്കാർത്ത: ഇന്തോനേഷ്യയിൽ നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന് സമാപനമായി. ഗെയിംസിൽ 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമുൾപ്പടെ 69 മെഡലുകള്‍ നേടി ചരിത്രം കുറിച്ചാണ് ഇന്ത്യ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങുന്നത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന ദിനമായ ഇന്ന് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമുൾപ്പടെ നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
Also Read: യുവന്റസിനായി ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾരഹിതനായി റൊണാൾഡോ
2010 ഏഷ്യൻ ഗെയിംസിൽ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പെടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡാണ് ഇത്തവണ ഇന്ത്യ തിരുത്തിയെഴുതിയത്. ഏഷ്യന്‍ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാലാണ് ഇന്ത്യന്‍ പതാകയേന്തിയത്.
Post Your Comments