KeralaLatest News

എലിപ്പനിയെ തുടർന്ന് അതീവജാഗ്രതാ നിര്‍ദേശം: എലിപ്പനി മരുന്നിന്റെയും സർക്കാരിനെയും അപഹസിച്ച് ജേക്കബ് വടക്കാഞ്ചേരി

എലിപ്പനിയെ തുടർന്ന് പതിമൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ച സമയത്താണ് ആളുകളെ തെറ്റിധരിപ്പിക്കുന്നരീതിയിലുളള നിര്‍ദേശങ്ങളുമായി ഇദ്ദേഹം രംഗത്ത് എത്തിരിക്കുന്നുത്

കൊച്ചി: കേരളത്തെയാകെ ദുരിതത്തിലാക്കിയ മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പിനി ഭീതി പടർന്നുകൊണ്ടിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 24 പേരാണ് ഏണിപ്പണി ബാധിച്ച് മരിച്ചത്. ഇതോടെ 13 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വെള്ളപ്പൊക്ക ബാധിത മേഖലകളിൽ സർക്കാർ സൗജന്യമായി ഡോക്സിസൈക്കിളിന്‍ മരുന്നുകള്‍ ഇതിനായി ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ജനാരോഗ്യ പ്രസ്‌ഥാനം ചെയർമാൻ ജേക്കബ് വടക്കൻചേരി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

Also Read: തലസ്ഥാനത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട; പിടികൂടിയത് ഒരു കോടിയുടെ ഉല്‍പ്പന്നങ്ങള്‍

എലിപ്പനിയെ തുടർന്ന് പതിമൂന്ന് ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ച സമയത്താണ് ആളുകളെ തെറ്റിധരിപ്പിക്കുന്നരീതിയിലുളള നിര്‍ദേശങ്ങളുമായി ഇദ്ദേഹം രംഗത്ത് എത്തിരിക്കുന്നുത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടമാണെന്നും സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ഇദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നു.

Also Read: പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ക്ഷീരവകുപ്പ്

നേരത്തെ സംസ്ഥാനത്ത് നിപ്പ പടര്‍ന്ന് പിടിച്ചുകൊണ്ടിരുന്ന സമയത്ത് തെറ്റിധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തിയതിന് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിപ്പനി പ്രതിരോധ മരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ജേക്കബ് വടക്കാഞ്ചേരിയെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button