കോട്ടയം: പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ജില്ലാ ക്ഷീര വികസനവകുപ്പ്. ആദ്യഘട്ടത്തില്‍ വൈക്കം, കടുത്തുരുത്തി മേഖലയിലെ എല്‍.പി, യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പാൽ വിതരണം ചെയ്യുന്നത്. തിളപ്പിക്കാതെ തന്നെ ഈ പാൽ നേരിട്ട് കുടിക്കാനാകും. ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു കവര്‍ പാല് എന്ന രീതിയിലാണ് വിതരണം ചെയ്യുന്നത്. 3 ശതമാനം ഫാക്ടും 8.5 ശതമാനം എസ് എന്‍ എഫും (oslisdntofat) അടങ്ങിയതാണ് ടെട്രാ പാല്. ഫ്രിഡ്ജിൽ വെക്കാതെ തന്നെ ഈ പാൽ മൂന്ന് മാസത്തോളം സൂക്ഷിച്ചുവെക്കാൻ കഴിയും.
നാല് ലെയറുള്ള പാക്കിംഗാണ് ടെട്രാ മില്‍ക്കിനുള്ളത്. 3 ശതമാനം ഫാക്ടും 8.5 ശതമാനം എസ് എന്‍ എഫും (oslisdntofat) അടങ്ങിയതാണ് ടെട്രാ പാല്. നാഷണല്‍ ഡയറി ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് ടെട്രാ പാല് ജില്ലയില്‍ എത്തിയത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന് നന്ദിനിയാണ് തൃപ്തി ടെട്രാ മില്‍ക്കിന്റെ നിര്‍മ്മാതാക്കള്‍.
Post Your Comments