തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ പുകയില ഉല്‍പ്പന്നവേട്ട, പിടികൂടിയത് ഒരു കോടിയുടെ ഉല്‍പ്പന്നങ്ങള്‍. വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വില്‍പ്പനക്കായി നേമത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 80 ലക്ഷം രൂപയുടെ പുകിയില ഉല്‍പ്പനങ്ങളാണ് ഷാഡോ പൊലീസ് ഇന്ന് പിടിച്ചെടുത്തത്. പ്രതിയായ ബൈജു നേമം വെങ്ങാനൂരില്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉല്‍പ്പന്നങ്ങള്‍.
തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന പുകയില ഉല്‍പ്പനങ്ങള്‍ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വില്‍പ്പന നടത്തിയിരുന്നത്. കുടിവെള്ള കമ്പനിയുടെ വിതരണക്കാരെന്ന വ്യാജേനെയാണ് ബൈജു നേമം വീട് വാടക്കെടുത്തത്. നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വലിയ ചാക്കുകളിലാക്കിയാണ് പുകയില ഉല്‍പ്പനങ്ങളില്‍ വീട്ടിലെത്തിച്ചിരുന്നത്.
Also Read : പുകയില ഉൽപ്പന്നങ്ങളുമായി സിനിമാ നിർമ്മാതാവ് പിടിയിൽ
ഷാഡോ പോലീസ് മണക്കാട് നടത്തിയ റെഡില്‍ 25 ലക്ഷം രൂപയുടെ പുകയിലെ ഉല്‍പ്പനങ്ങളുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് നേമത്തെ ഗോഡൗണിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ ബൈജു പ്രാവച്ചമ്പലം സ്വദേശിയാണ്. ഇയാളുടെ സഹായികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസത്തിനടെ ഒരു കോടിയിലേറെ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് തലസ്ഥാനത്ത് മാത്രം പിടികൂടിയത്.
Post Your Comments