Latest NewsNews

50 കാരിയുടെ കുടല്‍ ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നു !! അപൂർവ രോഗം

കുടലില്‍ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്

മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്യുന്ന അവസ്ഥയിലാണ് കാനഡയിലെ 50 കാരി. ഇവരുടെ കുടലില്‍ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ രോഗം കണ്ടെത്തിയിരിക്കുകയാണ്. കനേഡിയൻ മെഡിക്കല്‍ അസോസിയേഷൻ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു കേസ് റിപ്പോർട്ടിലാണ് വിചിത്രമായ ഈ രോഗാവസ്ഥയെ കുറിച്ച്‌ വെളിപ്പെടുത്തൽ.

read also: കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയിൽ

കുടലില്‍ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഓട്ടോ-ബ്രൂവറി സിൻഡ്രോം എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ഫംഗസ് ബാക്ടീരിയ ബാധ മൂലം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് എഥനോള്‍ ആയി മാറുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസാരത്തില്‍ നാവ് കുഴയുന്നതും മദ്യം കഴിച്ചില്ലെങ്കിലും ശ്വാസത്തില്‍ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് യുവതിക്ക് അപൂർവ രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button