തിരുവന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് യജമാനനായി കാത്തിരുന്ന തക്കുടു എന്ന നായ ചത്തു. യജമാനന്‍ ഉപേക്ഷിച്ചിട്ടു പോയ നായ വെള്ളപ്പൊക്കം വന്നിട്ടും അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നിന്നു കരകറിയ തക്കുടു യജമാനന്‍ വരുന്ന വഴിയില്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടും ഏറ്റെടുക്കാന്‍ ഉടമസ്ഥര്‍ വന്നില്ല. ഇതേസമയം ദത്തെടുക്കാന്‍ ആളുകള്‍ വന്നെങ്കിലും നായ അവരുടെ കൂടെ പോകാന്‍ തയ്യാറായില്ല. നായയുടെ ദുരവസ്ഥയെക്കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനങ്ങള്‍ ഇതിനെ കുറിച്ച് അറിഞ്ഞത്.
തക്കുടു കിടന്നിരുന്ന സ്ഥലത്തിന് എതിര്‍വശം താമസിച്ചിരുന്ന ആള്‍ പറഞ്ഞ പ്രകാരം പി എഫ് എ ടീം അവിടെ ചെന്നപ്പോള്‍ തക്കുടുവിനെ ഏറ്റെടുക്കാന്‍ ഒരാള്‍ സന്നദ്ധത അറിയിച്ച് വരുകയും അവനെ എടുക്കാന്‍ ശ്രമിച്ചിട്ടും വരന്‍ കൂട്ടാക്കാതെ അവിടെ തന്നെ കിടക്കുകയുമാണ് ചെയ്തത് . അവന്‍റെ
കഴുത്തില്‍ കയര്‍ ഇട്ട് കെട്ടി വലിച്ചിട്ടും അവന്‍ അവന്റെ യജമാനനായ ഉള്ള കാത്തിരിപ്പ് അവുടെ വച്ച് അവസാനിപ്പിക്കുകയാണ് ചെയ്തത് എന്ന് തുടങ്ങുന്ന വാചകങ്ങളോടെയാണ് പോസ്റ്റ് ആരംഭിച്ചത്. സംഭവത്തിനെക്കുറിച്ച് ശ്രീദേവിയെഴുതിയ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
ഇപ്പോള്‍ തക്കുടു കിടന്നിരുന്ന സ്ഥലത്തിന് എതിര്‍വശം താമസിക്കുന്ന ആള്‍ അറിയിച്ച പ്രകാരം …PFA ടീം അവിടെ ചെന്നപ്പോള്‍ തക്കുടുവിനെ adopt ചെയ്യാന്‍ ഒരാള്‍ താല്പര്യപെട്ടിരുന്നു .അയാള്‍ അവനെ എടുക്കാന്‍ ശ്രമിച്ചിട്ടും തക്കുടു അവന്‍റെ കാത്തിരിപ്പു ഇടം വിട്ടു പോകാന്‍ കൂട്ടാക്കിയില്ല .അയാളും മറ്റു മൂന്ന് പേരും ചേര്‍ന്ന് അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചു ..അവന്റെ കാത്തിരിപ്പു അവിടെ ,ആ നിമിഷം അവര്‍ അവസാനിപ്പിച്ചു ..
——————————————————————-
തക്കുടു എന്ന നായ താനൊരു നായയാണ് എന്നല്ല കരുതിയിരുന്നത് .32ദിവസങ്ങള്‍ പ്രായമുള്ളപ്പോള്‍ എത്തിപ്പെട്ട വീട്ടിലെ മകനാണ് താന്‍ എന്ന് അവന്‍ പൂര്‍ണമായും വിശ്വസിച്ചു . 7വര്‍ഷങ്ങള്‍ കഴിഞ്ഞു ഒരു ദിവസം രാത്രി തെരുവില്‍ എറിയപെട്ടപ്പോള്‍ അവന്‍ ആര്‍ക്കും ആക്രമിക്കാവുന്ന ഒരു തെരുവ് ജീവിതത്തിനുടമയായി .7 വര്‍ഷങ്ങള്‍ ജീവിച്ച വീട്ടില്‍ വെക്കേഷന് വന്ന രണ്ടു കുട്ടികള്‍ക്ക് അലര്ജി വന്നതിനു കാരണം താനാണ് എന്ന് ഏതോ അലോപ്പതി ഡോക്ടര്‍ കണ്ടെത്തിയത് അവനറിയില്ല .(അല്ലെങ്കിലും മിക്ക അലര്‍ജിയും മൃഗങ്ങള്‍ കാരണമാണ് എന്നൊരു പൊതു അന്ധവിശ്വാസം ഡോക്ടര്‍മാര്‍ പുലര്‍ത്തുന്നുണ്ട് വീട്ടുകാര്‍ക്ക് മൃഗങ്ങളെ തെരുവില്‍ തള്ളാനുള്ള ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ഒരു ശാസ്ത്രീയ ന്യായീകരണമായി ) അത് കേട്ടതോടെ വീട്ടുകാര്‍ 6500രൂപയും കയ്യില്‍ കൊടുത്തു അടുത്ത വീട്ടിലെ ഓട്ടോ റിക്ഷാക്കാരന്റെ കയ്യില്‍ തന്നെ ഏതെങ്കിലും അനിമല്‍ ഹോസ്റ്റലില്‍ ആക്കു എന്ന് നിഷ്‌ക്കരുണം ഏല്പിച്ചതും പിന്നീട് എവിടെയെത്തിച്ചു എന്ന് അന്വേഷിക്കാതിരുന്നതും അവനറിയില്ല .6500രൂപ പോക്കറ്റിലാക്കിയ അയല്‍ക്കാരന്‍ വീടിനു 5കിലോമീറ്റര്‍ മാറി ആളൊഴിഞ്ഞ ഒരിടത്തു രാത്രി ഇറക്കി വിട്ടു പോരുമ്പോള്‍ അവന്‍ അമ്പരപ്പിനിടയില്‍ കുര യ്ക്കാനോ പുറകെ ഓടാനോ മറന്നു പോയിക്കാണും .പക്ഷെ അവനു നല്ല ഉറപ്പുള്ള ഒരു കാര്യമുണ്ടായിരുന്നു .തന്റെ വീട്ടുകാര്‍ വരും .വീണ്ടും ആ പരിചിതമായ മണങ്ങളി ലേക്ക ,കിടക്കയിലേക്ക് ,രുചികളിലേക്ക് ,തലോടലുകളില്ലേക്ക് അവര്‍ തിരിച്ചെടുക്കും .അത് കൊണ്ട് താന്‍ ഇവിടെയുണ്ടാകണം. തന്നെ അന്വേഷിച്ചു വരുമ്പോള്‍ കാണാതെ എന്റെ സഹോദരന്‍ വേദനിക്കരുത് എന്ന ബോധ്യം അവന്‍ ഒരിക്കലും വെടിഞ്ഞില്ല . അങ്ങിനെയാണ് മഴ പെയ്ത് തോരാത്ത രാത്രികളിലും പകലുകളിലും തക്കുടു എന്ന നായ തിരുവനന്തപുരത്തുള്ള പുളിയറക്കോണം ജംക്ഷനില്‍ ദിവസങ്ങളോളം ഒരൊറ്റ ഇരുപ്പു ആരംഭിച്ചത് .സുന്ദരനും ആരോഗ്യവാനും ആയ നായയെ കണ്ടു എടുക്കാന്‍ സന്നദ്ധരായ ആളുകളെ അവന്‍ മുരണ്ടും കുരച്ചും അകറ്റിയത് ..അതോടെ സമീപവാസികള്‍ അവനെ എറിയാനും അടിക്കാനും തുടങ്ങി .ആരെങ്കിലും വല്ലപ്പോഴും എറിഞ്ഞു കൊടുക്കുന്ന ഭക്ഷണം മാത്രം രുചി നോക്കാതെ കഴിച്ച് അവന്‍ തന്റെ ജീവന്‍ കാത്തു വച്ചു .ഒരു നിമിഷം പോലും അവന്റെ ആ ഇടം വിട്ടു ഓടിപ്പോകാന്‍ തുനിഞ്ഞില്ല .കേരളം പ്രളയദുരത്തില്‍ മുങ്ങിത്താഴുമ്പോള്‍ ഈ സാധു ജീവിയും അത്രോത്തോളമുള്ള പ്രാണ യാതനയില്‍ തന്നെയായിരുന്നു കഴിഞ്ഞത് ..അത്രോത്തോളമെത്തുന്ന പ്രത്യാശയിലും ..ദിവസങ്ങളോളം മഴ ,വെയില്‍ ,വിശപ്പ് ,മനുഷ്യരുടെ ആക്രമണം ,സ്‌നേഹരാഹിത്യം ,..എന്നിട്ടും പ്രതീക്ഷ ..അവര്‍ക്കു ഞാന്‍ മകനായിരുന്നല്ലോ എന്ന ഓര്‍മ .ഒടുവില്‍ വിധിക്കു കരുണ തോന്നിയിട്ടുണ്ടാകും . കഴിഞ്ഞ ദിവസം അവന്‍ പ്രതീക്ഷയുടെ ആ മണ്ണില്‍ കിടന്നു മരിച്ചു …..PFA പ്രവര്‍ത്തകനായ K C Aosk ഇന്റെ പോസ്റ്റ് കണ്ടു തക്കുടു ഹോസ്റ്റലില്‍ അല്ല തെരുവിലാണെന്നു അറിഞ്ഞു വീട്ടുകാരെത്തിയപ്പോള്‍ അവനെ സദയം സ്വീകരിച്ച മണ്ണ് മാത്രമായി തീര്‍ന്നിരുന്നു ഉപേക്ഷിക്കപ്പെട്ട ആ സുന്ദര സൃഷ്ടി .
നാളെ, തെരുവില്‍ കളഞ്ഞാലും ജീവിച്ചു കൊള്ളും എന്ന് കരുതി ഇന്നു നിങ്ങള്‍ ഏതെങ്കിലും ജീവിക്ക് ഒരിടം നിങ്ങളുടെ ജീവിതത്തില്‍ കൊടുത്തു പോയിട്ടുണ്ടെങ്കില്‍ ,മനസിലാക്കണം .ആ ജീവിക്ക് നിങ്ങള്‍ക്കുള്ള പോലെ അനേക ലോകങ്ങളോ ,സ്‌നേഹബന്ധങ്ങളോ ,അഭയരൂപങ്ങളോ ഇല്ല ..ഇതെല്ലാം അവര്‍ക്കു നിങ്ങള്‍ മാത്രമാണ് . .പ്രപഞ്ചവും ദൈവവും അവര്‍ക്കു നിങ്ങളുടെ മേല്‍ അവരര്‍പ്പിച്ച വിശ്വാസമാണ് …നൂറു കണക്കിന് മൃഗങ്ങളുടെ ,മരങ്ങളുടെ, ആ വിശ്വാസ നഷ്ടമാണ് ജലമായും മണ്ണായും തീയായും ഘോരരൂപങ്ങള്‍ സ്വീകരിച്ചു ഇന്നു നമ്മോടു കണക്കു ചോദിക്കുന്നത് ..ആ കണക്കു, ജീവിതം കൊണ്ട് തന്നെ നമുക്ക് വീട്ടേണ്ടി വരുന്നത് ..
ALSO READ:കേരളത്തിന് ഒരു ബിഗ് സല്യൂട്ട് : യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
Post Your Comments