മനില : സുന്ദരികളായ സ്ത്രീകള്‍ ഉള്ളടുത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാകുമെന്ന പ്രസ്‌താവനയുമായ് ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. ആദ്യ ശ്രമത്തില്‍ തന്നെ സ്ത്രീകൾ വഴങ്ങി കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങള്‍ സംഭവിക്കുന്നതെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.
ബലാത്സംഗങ്ങളെ ന്യായീകരിച്ച് നിരന്തരം പ്രസ്താവനകള്‍ നടത്താറുള്ള ആളാണ് റൊഡ്രിഗോ. കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും ഇദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റമൊന്നും ഇല്ല. റൊഡ്രിഗോയുടെ ജന്മ നഗരമായ ഡാവോയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് പ്രസിഡന്റിന്റെ പുതിയ വിവാദ പ്രസ്താവന.
Also Read : ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ താൻ രാജിവയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്
രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും വനിതാ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ റൊഡ്രിഗോയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായ് രംഗത്ത് വന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ താന്‍ പറഞ്ഞത് ഒരു തമാശയാണെന്നും അതിന് അമിത പ്രാധാന്യം നല്‍കരുതെന്നും പറഞ്ഞ് തടിയൂരാൻ ശ്രെമിക്കുകയാണ് പ്രസിഡന്റ്.
ജോലിയുടെ ഭാഗമായി സൈനികന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് താന്‍ അംഗീകരിക്കും എന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റിന്റെ പ്രസ്താവന. കുട്ടികളെ ബലാത്സംഘം ചെയ്യുന്നത് തനിക്കിഷ്ടമില്ലെന്നും എന്നാല്‍ അവര്‍ മിസ് യൂണിവേഴ്‌സ് ആണെങ്കില്‍ അതില്‍ തെറ്റില്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.
Post Your Comments