Latest NewsIndia

പാന്‍ കാര്‍ഡില്‍ ഈ വിവരങ്ങൾ ഇനി നിര്‍ബന്ധമല്ല

കൂടാതെ പാന്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ട സമയപരിധിയിലും വലിയ മാറ്റങ്ങള്‍

ഡൽഹി : പാൻകാർഡിൽ നൽകുന്ന വിവരങ്ങളിൽ ഇനിമുതൽ പിതാവിന്റെ പേര് നിർബന്ധമില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ നിയമത്തിന്റെ ഭാഗമായി ആദായനികുതി നിയമത്തിലെ 114 റൂള്‍ തിരുത്താനുള്ള കരട് തയ്യാറായി. മാതാപിതാക്കളിൽ ഒരാൾ മാത്രം ജീവിച്ചിരിക്കുന്നവർക്ക് പാൻകാർഡ് എടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

Read also:പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്

1962 ലെ ആദായ നികുതി നിയമത്തിലെ 114 റൂള്‍ അനുസരിച്ച് പെര്‍മെനന്‍റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ലഭിക്കാന്‍ ഫോം 49എ, 49എഎ ഫോം വഴി അപേക്ഷ നല്‍കണം. ഇതിനാല്‍ തന്നെ പുതിയ പാന്‍ ലഭിക്കാന്‍ അച്ഛന്‍റെ പേര് നിര്‍ബന്ധമാണ്.

കൂടാതെ പാന്‍ ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ട സമയപരിധിയിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ സെപ്തംബര്‍ 17ന് ധനകാര്യ മന്ത്രാലയത്തിന് കൈമാറും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഈ മാറ്റങ്ങള്‍ നിലവില്‍ വന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button