Latest NewsNewsBusiness

ഒന്നിലധികം പാൻ കാർഡുകൾ നിങ്ങളുടെ പേരിലുണ്ടോ? എങ്കിൽ പിടിവീഴും

പാൻ കാർഡ് ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനാൽ, ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടെങ്കിൽ അവ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും

വിവിധ സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് ഏറ്റവും അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡുകൾ. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഏതെങ്കിലും സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെയോ, കമ്പനിയുടെയോ, ബിസിനസിന്റെയോ പേരിൽ രണ്ട് പാൻ കാർഡുകൾ നൽകിയിട്ടുണ്ടെങ്കിൽ, അധികമായി നൽകിയ പാൻ കാർഡ് സറണ്ടർ ചെയ്യുകയോ, റദ്ദ് ചെയ്യുകയോ വേണം. അല്ലാത്തപക്ഷം, വലിയ രീതിയിലുള്ള നിയമനടപടിയാണ് നേരിടേണ്ടി വരിക.

പാൻ കാർഡ് ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നതിനാൽ, ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടെങ്കിൽ അവ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് നമ്പറാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പിൻ നമ്പർ എന്ന് പറയുന്നത്. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാങ്കുകൾ പാൻ കാർഡ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടാറുണ്ട്. അതിനാൽ, ഒന്നിലധികം പാൻ കാർഡ് ഉണ്ടെങ്കിൽ അവ റദ്ദ് ചെയ്യാനുള്ള നടപടികൾ ഉടനടി ആരംഭിക്കേണ്ടതാണ്. അവ എങ്ങനെയെന്ന് പരിചയപ്പെടാം.

Also Read: ഓഹരി വിപണിയിൽ എസ്ഐപി തരംഗം! നിക്ഷേപകരുടെ എണ്ണം കുതിക്കുന്നു

ഓൺലൈനായി അധിക പാൻ കാർഡ് റദ്ദ് ചെയ്യുന്ന വിധം

1. ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടൽ സന്ദർശിച്ച ശേഷം ‘Apply for PAN Online’ എന്നതിൽ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി, ‘അപ്ലിക്കേഷൻ തരം’ വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, ‘നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.

4. ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.

5. അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button