സാമ്പത്തിക ഇടപാടുകൾക്ക് ഇന്ന് അനിവാര്യമായ രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാധാരണ നിലയിൽ അപേക്ഷിച്ച് ഏറെ ദിവസങ്ങൾ കഴിഞ്ഞാണ് പാൻ കാർഡ് ലഭിക്കുക. എന്നാൽ, ഓൺലൈൻ മുഖാന്തരം വളരെ എളുപ്പത്തിലും വേഗത്തിലും ഉപഭോക്താക്കൾക്ക് ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനാകും. ഇതിനായി ആധാർ നമ്പർ മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ആദായനികുതി പോർട്ടൽ സന്ദർശിച്ച് ഇ-പാൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടാതെ, ആധാർ ഇ-കെവൈസി ഉപയോഗിച്ച് പാൻ ഓൺലൈനായും അപ്ഡേറ്റ് ചെയ്യാൻ കഴിയും. ഇവ എങ്ങനെയെന്ന് പരിചയപ്പെടാം.
- ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക
- ഇൻസ്റ്റന്റ് ഇ-പാനിൽ ക്ലിക്ക് ചെയ്യുക
- ഇ-പാൻ പേജിൽ ഗെറ്റ് ന്യൂ ഇ-പാനിൽ ക്ലിക്ക് ചെയ്യുക
- ന്യൂ ഇ-പാൻ പേജിൽ 12 അക്ക ആധാർ നമ്പർ രേഖപ്പെടുത്തുക
- ചെക്ക് ബോക്സിലെ ഐ കൺഫോം തിരഞ്ഞെടുക്കുക
- ഒടിപി വാലിഡേഷൻ പേജിൽ ഒടിപി നൽകുക
- ചെക്ക് ബോക്സ് തിരഞ്ഞെടുത്ത് ആധാർ വിശദാംശങ്ങൾ വാലിഡേറ്റ് ചെയ്യുക
- അക്നോളജ്മെന്റ് നമ്പറോടുകൂടിയ സന്ദേശം ലഭിക്കുന്നതോടെ നടപടിക്രമങ്ങൾ പൂർത്തിയാകും
Post Your Comments