നിങ്ങളുടെ ഐഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് ഇറങ്ങുന്നോ. കാരണം ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ ചാര്‍ജ് പെട്ടെന്ന് ഇറങ്ങും. എന്നാല്‍ ഫോണില്‍ 50 ശതമാനത്തിന് മുകളില്‍ നില്‍ക്കണമെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ..
ഒരു കേബിള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വ്യത്യസ്ഥ യുഎസ്ബി കേബിളുകള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. അങ്ങനെ മനസ്സിലാക്കാം നിങ്ങളുടെ ഫോണിനാണോ അഡാപ്ടറിനാണോ പ്രശ്നമെന്ന്.
നിങ്ങളുടെ കേബിളിന് പ്രശ്നം ഇല്ലെങ്കില്‍ അടുത്തതായി അഡാപ്ടര്‍ പരിശോധിക്കുക. യൂഎസ്ബി കേബിളും അഡാപ്ടറും തമ്മില്‍ എപ്പോഴും വേര്‍പെടുത്തുമ്പോള്‍ യുഎസ്ബി കേബിള്‍ പ്രശ്നം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ഒന്നിലധികം തവണ കണക്ഷന്‍ പരിശോധിക്കുക. കേബിള്‍ മറ്റൊരു അഡാപ്ടറില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പ്രശ്നം അഡാപ്ടറിനാണെന്ന് ഉറപ്പിക്കാം.
Read also : ഇനി അനങ്ങിയാല്‍ ചാര്‍ജ് ആകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളും
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ സഹിതം വരുന്ന ബാറ്ററി അധികനാള്‍ നിലനില്‍ക്കില്ല. അത് നിങ്ങളുടെ ബാറ്ററിയുടെ ഡിസ്ച്ചാര്‍ജ്ജും റീച്ചാര്‍ജ്ജും ആശ്രയിച്ചിരിക്കും. പ്രശ്നമായ ബാറ്ററികള്‍ കണ്ടു പിടിക്കാന്‍ എളുപ്പമാണ്. ബാറ്ററി വീര്‍ത്തിരിക്കുകയോ ലീക്ക് ചെയ്യുകയോ കണ്ടാല്‍ അത് പെട്ടെന്നു തന്നെ മാറ്റേണ്ടതാണ്. യൂഎസ്ബി ചാര്‍ജ്ജിങ്ങും വയര്‍ലെസ് ചാര്‍ജ്ജിങ്ങും ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വാള്‍ സോക്കറ്റ് ഉപയോഗിക്കുന്നതാണ്, ഇത് രണ്ടിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതാണ്. എന്നാല്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് അഡാപ്ടര്‍ ആണെങ്കില്‍ അഞ്ചിരട്ടി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും.
ഫോണിന്റെ ബാറ്ററി പ്രകടനം തെറ്റാണ് എന്ന് തോന്നിയാല്‍ അതായത് ഒരു മണിക്കൂറില്‍ 2% വരെ ചാര്‍ജ്ജ് ആകുന്നുളളൂ എങ്കില്‍ ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് വളരെ നല്ലതായിരിരിക്കും.
Post Your Comments