ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ, ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ എന്നിവ ആരംഭിച്ചിരിക്കുകയാണ്. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി എല്ലാത്തരം ഉത്പന്നങ്ങൾക്കും മികച്ച ഓഫറുകളാണുള്ളത്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും സെയിൽ മികച്ച അവസരമാണ് നൽകുന്നത്. പുതിയ മോഡലായ ഐഫോൺ 15ക്ക് കൂടുതൽ വില നൽകേണ്ടി വരുമെന്നതിനാൽ തന്നെ ഐഫോൺ 14 വാങ്ങുന്നത് മികച്ച ചോയിസായിരിക്കും. ആമസോൺ, ഫ്ലിപ്പ്കാർട്ട് സെയിലുകളിലൂടെ ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 എന്നിവയെല്ലാം ആകർഷകമായ ഓഫറുകളിൽ ലഭിക്കും. ഐഫോൺ 14 വാങ്ങാനുള്ള ബഡ്ജറ്റ് ഇല്ലാത്ത ആളുകൾക്ക് ഐഫോൺ 13 വാങ്ങാവുന്നതാണ്.
ഐഫോൺ 14: ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്
ഐഫോൺ 14യുടെ 128 ജിബി വേരിയന്റ് ഫ്ലിപ്പ്കാർട്ടിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 69,990 രൂപ വിലയുള്ള ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് 56,999 രൂപയ്ക്ക് ലഭിക്കും. ഈ കിഴിവ് കൂടാതെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ഓഫറുകളും ലഭിക്കും. ഈ ഓഫറിലൂടെ ഫോണിന്റെ വില 51,999 രൂപയായി കുറയുന്നു.
ഐഫോൺ 13: ആമസോണിൽ വിലക്കിഴിവ്
128 ജിബി സ്റ്റോറേജുള്ള ഐഫോൺ 13യുടെ വില 59,900 രൂപയിൽ നിന്ന് കുറഞ്ഞ് 48,999 രൂപയായി. ഐഫഓൺ 13യുടെ 512 ജിബി വേരിയന്റ് നിലവിൽ ആമസോണിൽ 69,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഈ ഡിവൈസിന്റെ വില 89,900 രൂപയായിരുന്നു. അധിക ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും മോഡലിന്റെ വില 64,499 രൂപയായി കുറയ്ക്കും. ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓപ്ഷനിലൂടെ ഈ ഡിവൈസ് 50,100 രൂപയ്ക്ക് സ്വന്തമാക്കാം.
ഐഫോൺ 12: ഫ്ലിപ്പ്കാർട്ടിൽ വിലക്കിഴിവ്
ഐഫോൺ 12 ലോഞ്ച് ചെയ്തപ്പോൾ ഈ ഡിവൈസിന്റെ വില 79,900 രൂപയായിരുന്നു. ഫോണിന്റെ 64 ജിബി വേരിയന്റ് നിലവിൽ ഫ്ലിപ്പ്കാർട്ടിലൂടെ 40,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ബാങ്ക് ഓഫറുകളും ഉൾപ്പെടെ 37,499 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫർ തിരഞ്ഞെടുക്കുമ്പോൾ ഫോണിന് 24,600 രൂപ കിഴിവ് ലഭിക്കും.
Post Your Comments