സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുപോകുന്നു എന്നത് മിക്കവരുടേയും പരാതിയാണ്. എന്നാല്‍ ശരീരം ഒന്ന് ചെറുതായി അനങ്ങിയാല്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ആയാലോ . ഇനിയുള്ള കാലം ഇത്തരം ഇത്തരം ഉപകരണങ്ങളുടേതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്കയിലെ വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യക്കാരന്‍കൂടി ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുടെ സംഘമാണ് ശരീര ചലനങ്ങള്‍ കൊണ്ട് ചാര്‍ജ് ആകുന്ന ഉപകരണം വികസിപ്പിക്കുന്നത്. പരീക്ഷണഘട്ടത്തിലുള്ള ഉപകരണം ഉടന്‍തന്നെ ജനങ്ങളിലേയ്ക്ക് എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന അസി.പ്രൊഫസര്‍ കാരി പിന്റ് പറഞ്ഞു
Post Your Comments