മലയാള ടെലിവിഷന്‍ രംഗത്ത് വലിയ ചര്‍ച്ചയായിരിക്കുന്ന ഷോയാണ് ബിഗ്ഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം പേളി-ശ്രീനിഷ് പ്രണയമാണ്. ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഇരുവരും തുറന്നു പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ഈ പ്രണയത്തെക്കുറിച്ച് പ്രതികരണവുമായി പേളിയുടെ പിതാവ് രംഗത്ത്.
പേളി ഇത്ര തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്താണെന്ന് അറിയില്ല. പേളിയുടെ തീരുമാനം കുടുംബത്തെ ബാധിച്ചുവെന്നും മാണി പോള്‍ പ്രതികരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തോടാണ് പേളിമാണിയുടെ പിതാവിന്റെ പ്രതികരണം. കൂടാതെ പേളി തനിക്ക് കൊച്ചുകുട്ടിയാണെന്നും ഒരു പുരുഷനെ തിരഞ്ഞെടുക്കാന്‍ അവള്‍ക്കു നന്നായി അറിയാമെന്നും കൂട്ടിച്ചേര്‍ത്ത മാണി പോള്‍ എന്നാല്‍ പത്തിരുപതു ദിവസം കൊണ്ട് പരിചയമുള്ള ഒരാളെ അവള്‍ക്കു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞു.
Post Your Comments