Latest NewsKerala

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം

കൊച്ചി• കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ ദൗത്യം ഏറ്റെടുത്ത‌് മുന്നേറുകയാണ‌് ജില്ലയിലെ പൊലീസ‌് സേന. പ്രളയമിറങ്ങിയ ശേഷം ഇതുവരെ പതിനായിരത്തോളം വീടുകളാണ‌് 2200 പൊലീസുകാർ ശുചീകരിച്ചത‌്.

പ്രളയത്തിലാണ്ട പ്രദേശങ്ങളിൽനിന്ന‌് ആയിരങ്ങളെ രക്ഷിച്ച പൊലീസ‌്, തുടർന്ന‌് ദുരിതാശ്വാസ ക്യാമ്പുകളിലും സേവനമനുഷ‌്ഠിച്ചു. വെള്ളമിറങ്ങിയശേഷം ക്യാമ്പുകളിൽനിന്നു ജനങ്ങൾ വീടുകളിലേക്ക‌് തിരിച്ചപ്പോഴും കാക്കിപ്പട മുന്നിലെത്തി. ചളിയിൽ മുങ്ങി ഉപയോഗശൂന്യമായ വീടുകൾ കഴുകി വൃത്തിയാക്കി. പദവി ഭേദമില്ലാതെ ഐജി വിജയ‌് സാഖറെ മുതൽ കമീഷണർ എം പി ദിനേശ‌്, റൂറൽ എസ‌്പി രാഹുൽ ആർ നായർ എന്നിവർ മുന്നിട്ടിറങ്ങിയപ്പോൾ സർവ പിന്തുണയുമായി ആയിരക്കണക്കിന‌് പൊലീസ‌് ഉദ്യോഗസ്ഥരും കർമനിരതരായി. 325ഓളം വനിതാ പൊലീസും ദിവസങ്ങളായി വീടുകൾ വൃത്തിയാക്കുന്ന സേനാംഗങ്ങൾക്കൊപ്പമുണ്ട‌്.

Police

ചളിയും മാലിന്യങ്ങളും മാറ്റി വീട‌് വാസയോഗ്യമാക്കാനാണ‌് ഇപ്പോൾ ശ്രമിക്കുന്നതെന്ന‌് ഏകോപന ചുമതലയുള്ള എസിപി കെ ലാൽജി പറഞ്ഞു. തകർന്ന വയറിങ‌്, പ്ലംബിങ‌് സംവിധാനങ്ങൾ വിദഗ‌്ധ തൊഴിലാളികളുടെ സഹായത്തോടെ പുനഃസ്ഥാപിക്കുകയാണ‌്. വീടുകളോടു ചേർന്നുള്ള നിരവധി കിണറുകൾ നന്നാക്കി. അവസാന വീടും വാസയോഗ്യമാക്കുന്നതുവരെ വിശ്രമമില്ലാതെ സേനാംഗങ്ങൾ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

READ ALSO: കേരളപോലീസ് ദുരന്ത മുഖങ്ങളിലെ സഹായ ഹസ്തമെന്ന് മുരളി തുമ്മാരുകുടി

ആലുവ, പറവൂർ മേഖലയിലാണ‌് പുനരധിവാസ പ്രവർത്തനങ്ങൾ കൂടുതൽ നടത്തുന്നത‌്. വരാപ്പുഴയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട‌് ഉൾപ്പെടെ പതിനായിരത്തോളം വീടുകൾ പൊലീസ‌് വൃത്തിയാക്കി. ജില്ലയിലെ 1000 പൊലീസുകാരും മറ്റ‌് ജില്ലകളിൽ നിന്നുള്ള 1200 പേരുമാണ‌്
ദിവസങ്ങളായി ശുചീകരണത്തിനുള്ളത‌്. അതത‌് പൊലീസ‌് സ‌്റ്റേഷനുകൾ കേന്ദ്രീകരിച്ച‌ാണ‌് ശുചീകരണം നടത്തേണ്ട വീടുകൾ കണ്ടെത്തുന്നത‌്. മറ്റു സർക്കാർ ജീവനക്കാരും സന്നദ്ധപ്രവർത്തകരും ഇവർക്കൊപ്പമുണ്ട‌്. വീടുകളും പൊതുനിരത്തുകളും ശുചീകരിക്കാൻ ഓരോ വിഭാഗത്തിനാണ‌് ചുമതല. പുനർനിർമാണത്തിന്റെയും ശുചീകരണത്തിന്റെയും ഓരോദിവസത്തെയും റിപ്പോർട്ട‌് സർക്കാരിനും സേനാ ആസ്ഥാനത്തേക്കും അയക്കുന്നുണ്ട‌്.

കേരള പൊലീസ‌് അസോസിയേഷൻ, കേരള പൊലീസ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ എന്നിവയും ശുചീകരണ പ്രവർത്തനങ്ങളിൽ മുന്നിലുണ്ട‌്. ക്യാമ്പുകളിലേക്ക‌് അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ‌്തുക്കളും വസ‌്ത്രങ്ങളും കുടിവെള്ളവും വിതരണം ചെയ‌്തു. കെപിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു, ജില്ലാ സെക്രട്ടറി എം പി സുരേഷ‌്ബാബു, പൊലീസ‌് വായ‌്പാ സഹകരണ സംഘം പ്രസിഡന്റ‌് ഇ കെ അനിൽകുമാർ, കെപിഎ സിറ്റി ജില്ലാ പ്രസിഡന്റ‌് എൻ സി രാജീവ‌്, സെക്രട്ടറി എൻ വി നിഷാദ‌്, റൂറൽ ജില്ലാ പ്രസിഡന്റ‌് ഇ കെ അബ‌്ദുൾ ജബ്ബാർ, സെക്രട്ടറി എം വി സനിൽ എന്നിവരുടെ നേതൃത്വത്തിലാണ‌് വീടുകളുടെ ശുചീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button